Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് റഷ്യന്‍ വിമാനം

ദമസ്‌കസ്: സിറിയയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് റഷ്യന്‍ യാത്രാവിമാനം. 172 യാത്രക്കാരുമായി പറക്കുകയായിരുന്ന റഷ്യയുടെ എ 320 എയര്‍ബസാണ് ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. തുടര്‍ന്ന് സിറിയയിലെ ഖമൈമീം എയര്‍ബേസില്‍ അടിയന്തിര ലാന്റിംഗ് നടത്തുകയായിരുന്നു. റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയാണ് വെള്ളിയാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തെഹ്‌റാനില്‍ നിന്നും ദമസ്‌കസിലേക്കുള്ള യാത്രാ മധ്യേയാണ് ആക്രമണമുണ്ടായത്.

സിറിയന്‍ വ്യോമ പ്രതിരോധ സേന വ്യാഴാഴ്ച ദമസ്‌കസിന് സമീപം ഇസ്രയേല്‍ ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് റഷ്യന്‍ വിമാനം കടന്നുവന്നത്. ആക്രമണങ്ങളുടെ പ്രധാന വ്യോമപാതയിലൂടെ സഞ്ചിച്ചപ്പോഴാണ് മിസൈലുകള്‍ കടന്നുപോയതെന്നും റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സിറിയയില്‍ നിന്നുള്ള ആക്രമണങ്ങള്‍ തടയുന്നതിന് ഇസ്രായേല്‍ റഷ്യന്‍ യാത്രാ വിമാനത്തെ കവചമായി ഉപയോഗിച്ചു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Related Articles