ഡല്‍ഹി: എറണാകുളം പാനായിക്കുളത്ത് സിമി ക്യാമ്പ് നടത്തിയെന്ന കേസില്‍ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു. പി.എ.ഷാദുലി, അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ്‌വി, നിസാമുദ്ദിന്‍, ഷമ്മാസ് എന്നിവരെ വെറുതെവിട്ട നടപടിക്കെതിരെയാണ് എന്‍.ഐ.എ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. വ്യാഴാഴ്ച കോടതി ഹരജി പരിഗണിച്ചപ്പോള്‍ എന്‍.ഐ.എയുടെ അപ്പീല്‍ തള്ളുകയും ഹൈക്കോടതി വിധി ശരിവെക്കുകയും ചെയ്ത്ത. സുപ്രിംകോടതിയിലെ ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
Facebook Comments