Current Date

Search
Close this search box.
Search
Close this search box.

ഹമാസിനോടുള്ള നയം പുന:പരിശോധിക്കണം: ബൈഡനോട് ഫലസ്തീന്‍ അമേരിക്കക്കാര്‍

വാഷിങ്ടണ്‍: ഹമാസിനോടുള്ള അമേരിക്കയുടെ നയം പുനപരിശോധിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യവുമായി ഫലസ്തീനിയന്‍ അമേരിക്കക്കാര്‍. ഫലസ്തീനിയന്‍ അമേരിക്കന്‍ ക്രിസ്ത്യാനികളുടെ സംഘമാണ് ബൈഡന് കത്തയച്ചത്. ഹമാസ് ഒരു തീവ്രവാദ ഗ്രൂപ്പല്ലെന്നും സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെട്ട പ്രസ്ഥാനമാണെന്നും അവര്‍ കത്തില്‍ വിശദീകരിച്ചു.

ഫലസ്തീന്‍ ക്രിസ്ത്യന്‍ അലയന്‍സ് ഫോര്‍ പീസ് (പി സി എപി) എന്ന സംഘടന മുഖേന ബൈഡനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമാണ് കത്തയച്ചത്. ഹമാസിനോടുള്ള നയം പുന:പരിശോധിക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തോട് പി സി എപി ആവശ്യപ്പെട്ടു. അമേരിക്കയും ഫലസ്തീനികളും തമ്മില്‍ കൂടുതല്‍ ക്രിയാത്മക സഹകരണം നടക്കുന്നുണ്ട്. ഹമാസ് ഉള്‍പ്പെടെയുള്ള ഫലസ്തീനികള്‍ക്കും അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്കും കിഴക്കന്‍ ജറുസലേമിലെ വോട്ടര്‍മാര്‍ക്കും ന്യായവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ യു.എസ് പിന്തുണയ്ക്കണമെന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞ മെയ് 25 ന് റാമല്ലയില്‍ വെച്ച് ബ്ലിങ്കന്‍ ഫലസ്തീനികളുടെ അഭിലാഷങ്ങള്‍ അംഗീകരിച്ച് സംസാരിച്ചിരുന്നു. സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍; സ്വന്തം നേതാക്കളെ തിരഞ്ഞെടുക്കാനുള്ള അവകാശം ഉള്‍പ്പെടെ അവരുടെ അടിസ്ഥാന അവകാശങ്ങള്‍ മാനിക്കാന്‍; സുരക്ഷിതമായി ജീവിക്കാന്‍; തങ്ങള്‍ക്കും കുട്ടികള്‍ക്കും തുല്യമായ അവസരങ്ങള്‍ ലഭിക്കുന്നതിന്; ഫലസ്തീനെ മാന്യമായി പരിഗണിക്കപ്പെടും എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

Related Articles