Current Date

Search
Close this search box.
Search
Close this search box.

തകര്‍ത്ത മസ്ജിദിന് പുറത്ത് മുസല്ല വിരിച്ച് ഫലസ്തീനികള്‍- ചിത്രങ്ങള്‍ കാണാം.

ഇസ്രായേല്‍ ബോംബിങ്ങില്‍ തകര്‍ത്ത മസ്ജിദിന് പുറത്തുനിന്നും ജുമുഅ നമസ്‌കരിക്കുന്ന ഫലസ്തീനികള്‍. തെക്കന്‍ ഗസ്സക്ക് സമീപം റഫയിലെ മസ്ജിദുല്‍ ഫാറൂഖിന്റെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വെച്ചായിരുന്നു ജുമുഅ. തങ്ങളുടെ വിശ്വാസത്തിന്റെ കരുത്ത് ബോംബിട്ട് തകര്‍ക്കാനാവില്ലെന്ന് തെളിയിക്കുകയാണ് ഈ ജനത. കഴിഞ്ഞ 5 മാസത്തിനിടെ അഞ്ഞൂറോളം മസ്ജിദുകളാണ് ഇസ്രായേല്‍ സേന ഗസ്സയില്‍ തകര്‍ത്തത്.

കല്ലുകള്‍ അടുക്കിവെച്ചാണ് ഇമാമിന് ഖുതുബ നിര്‍വഹിക്കാനുള്ള മിമ്പര്‍ നിര്‍മിച്ചത്. കല്‍ച്ചീളുകള്‍ മാറ്റി തറയില്‍ മുസല്ല വിരിച്ചാണ് വിശ്വാസികള്‍ ആകാശത്തെ മേല്‍ക്കൂരയാക്കി നമസ്‌കാരത്തിനായി ഒത്തുകൂടിയത്.

ഏതുനിമിഷവും തലക്ക് മുകളില്‍ ബോംബ് പതിച്ചേക്കുമെന്ന് അറിഞ്ഞിട്ടും വിശ്വാസാദര്‍ശത്തിലുള്ള ഇവരുടെ നിശ്ചയദാര്‍ഢ്യം കണ്ട് അമ്പരക്കുകയാണ് ലോകജനത. ഏത് പ്രതിസന്ധിയിലും കൂസാതെ, തളരാതെ തങ്ങളുടെ ഈമാനിക കരുത്തില്‍ ലോക മുസ്ലിംകള്‍ക്ക് തന്നെ മാതൃകയാണ്.

അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ട വീഡിയോകളും ചിത്രങ്ങളും കാണാം.

video: 

https://www.instagram.com/reel/C3-pThOqrR9/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

https://www.instagram.com/reel/C3-pThOqrR9/

 

 

 

Related Articles