Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായി സമ്മേളനം നടത്താനുള്ള യു.എസ് ശ്രമത്തെ നിരാകരിച്ച് ഫലസ്തീന്‍

വെസ്റ്റ് ബാങ്ക്: ഫലസ്തീനികളെയും ഇസ്രായേലുകളെയും വിളിച്ച് സംയുക്ത സമ്മേളനം നടത്താനുള്ള ശ്രമവുമായി യു.എസ് എംബസി. ഫലസ്തീന്‍ അതോറിറ്റിക്ക് എതിരായുള്ള അജണ്ട ലക്ഷ്യമിട്ട് നടത്തിയ സമ്മേളനത്തെ എതിര്‍ത്ത് ഫലസ്തീന്‍ രംഗത്തെത്തി. വെസ്റ്റ് ബാങ്ക് അനധികൃതമായി കുടിയേറാനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെ ഫലസ്തീന്‍ അതോറിറ്റി രംഗത്തു വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഫലസ്തീന്‍ അതോറിറ്റിയുടെ ഇസ്രായേലും യു.എസുമായുള്ള ബന്ധം നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന് തുരങ്കം വെക്കുന്ന രീതിയിലാണ് യു.എസ് എംബസി ശ്രമം നടത്തിയത്.

ഇതിനായി ഇരു രാജ്യക്കാരെയും ടെക്‌നോളജി കമ്പനികളെയുമാണ് യു.എസ് ക്ഷണിച്ചത്. വിര്‍ച്വല്‍ സംഗമം ആണ് നടത്താനുദ്ദേശിച്ചത്. ലണ്ടന്‍ ആസ്ഥാനമായുള്ള പത്രമായ അല്‍ ഖുദ്‌സ്-അല്‍ അറബി പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യോഗത്തിലേക്ക് പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ട പലസ്തീന്‍ കമ്പനികളും വ്യക്തികളും ഇതുവരെ ഓഫറുകള്‍ സ്വീകരിച്ചിട്ടില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles