Current Date

Search
Close this search box.
Search
Close this search box.

സൗദി തടവിലാക്കിയ ഫലസ്തീനികളെ വിട്ടയക്കണം: യു.എന്‍

ന്യൂയോര്‍ക്ക്: സൗദി അറേബ്യ ഏകപക്ഷീയമായി തടവിലടച്ച ഫലസ്തീനികളെ നിരുപാധികം വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭ. അസുഖബാധിതനും 83കാരനുമായ ഹമാസ് മുന്‍ തലവന്‍ മുഹമ്മദ് അല്‍ ഖൗദരിയെയും മകന്‍ ഹാനിയെയും സൗദി അറേബ്യ 2019 മുതല്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്.

ഇവരടക്കം 60 ഫലസ്തീനികളും ജോര്‍ദാനിയക്കാരും സൗദിയില്‍ ജയിലിലാണ്. ഇവരെയെല്ലാം വിട്ടയക്കണമെന്നാണ് ഇപ്പോള്‍ യു.എന്‍ സൗദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ഏപ്രിലിലാണ് ഖൗദരിയെ അറസ്റ്റ് ചെയ്യുന്നത്. ക്യാന്‍സര്‍ രോഗിയായ അദ്ദേഹത്തിന് മതിയായ ചികിത്സ നല്‍കാന്‍ ജയില്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

അറസ്റ്റിലായവരില്‍ കൂടുതല്‍ ഹമാസ് അംഗങ്ങളാണ്. ഇവര്‍ പതിറ്റാണ്ടുകളായി സൗദിയില്‍ കഴിയുന്നവരാണ്. ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ഇവര്‍ സൗദിയില്‍ പ്രക്ഷോഭം നടത്തിയിരുന്നു. 2019ല്‍ ഇസ്രായേലുമായി സൗദി ബന്ധമുണ്ടാക്കിയ ശേഷമാണ് ഇവരുടെ അറസ്റ്റ് നടന്നതെന്നും ആരോപണമുണ്ട്.

യു.എന്നിന്റെ ഏകപക്ഷീയ തടങ്കലിലുള്ളവര്‍ക്ക് വേണ്ടി പോരാടുന്ന സംഘടനയാണ് ഖാദിരിയെയം മകനെയും ഏകപക്ഷീയമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും അവരുടെ മൗലികമായ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും അവരെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച പ്രസ്താവന പുറത്തിറക്കിയത്.

Related Articles