Current Date

Search
Close this search box.
Search
Close this search box.

പിഞ്ചു കുഞ്ഞിനെ വെടിവെച്ച് കൊന്ന് ഇസ്രായേല്‍

റാമല്ല: ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റ് രണ്ട് വയസ്സുള്ള ഫലസ്തീന്‍ ബാലന്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് അധിനിവേശ വെസ്റ്റ് ബാങ്കിലെ റമല്ലയ്ക്ക് സമീപം മര്‍വ മുഹമ്മദ് തമീമിയെന്ന രണ്ടു വയസ്സുകാരനെയും പിതാവ് ഹൈതം തമീമിയെയും ഇസ്രായേല്‍ സൈന്യം വെടിവെച്ചത്.

റാമല്ല പട്ടണത്തിലേക്കുള്ള പ്രവേശന കവാടത്തിലെ ഇസ്രായേല്‍ സൈനിക പട്രോളിംഗ് യൂണിറ്റില്‍ പലസ്തീനികള്‍ സഞ്ചരിച്ച കാര്‍ നിര്‍ത്താന്‍ വിസമ്മതിച്ചപ്പോള്‍ കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാറില്‍ ഇരുന്ന ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റതായി പുറത്തുവന്ന ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്. തലയില്‍ വെടിയേറ്റ മുഹമ്മദിനെ സൈന്യം ഇസ്രായേലിലെ ടെല്‍ ഹാഷോമര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയാണ് തമീം ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.

അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ അക്രമം രൂക്ഷമാകുന്നതിനിടയിലാണ് മുഹമ്മദിന്റെ മരണം.

ജനുവരി മുതല്‍ 19 കുട്ടികള്‍ ഉള്‍പ്പെടെ 119 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വധിച്ചു. ഇതേ കാലയളവില്‍ 19 ഇസ്രായേലികളാണ് ഫലസ്തീനികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2006 ന് ശേഷം വെസ്റ്റ്ബാങ്കില്‍ ഫലസ്തീനിയന്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ മരണപ്പെട്ട വര്‍ഷം 2022 ആണെന്ന് ‘സേവ് ദി ചില്‍ഡ്രന്‍’ റിപ്പോര്‍ട്ട് ചെയ്തു.

വെടിവയ്പ്പ് മനഃപൂര്‍വമല്ലായിരുന്നുവെന്നും ഫലസ്തീന്‍ പോരാളികളുമായുള്ള വെടിവെയ്പ്പിനിടെ കുട്ടിയും മാതാപിതാക്കളും അകപ്പെട്ട് പോകുകയായിരുന്നുവെന്നുമാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഷ്യം.

Related Articles