Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ യുവാവിനെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം

ജറുസലം: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഏറ്റുമുട്ടലിനിടയിൽ പതിനാറുകാരനായ ഫലസ്തീൻ യുവാവിനെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയതായി ഫലസ്തീൻ അധികൃതർ. ഈ ആഴ്ച ആദ്യം ഫലസ്തീൻ തോക്കുധാരിയെന്ന് ആരോപിച്ചിരുന്നയാൾ ഇസ്രായേൽ യുവാവിന് പരിക്കേൽപ്പിക്കുകയും, തുടർന്ന് മരിക്കുകയും ചെയ്തിരുന്നു. നാബലുസിന് തെക്ക് ഫലസ്തീൻ ​ഗ്രാമമായ ബീത്തക്ക് സമീപം ഫലസ്തീനികൾ സൈന്യത്തിന് നേരെ ​കുപ്പി ബോംബുകൾ എറിഞ്ഞതായി ബുധനാഴ്ച ഇസ്രായേൽ പറഞ്ഞു.

തങ്ങൾക്ക് നേരെ വെടിയുതിർത്തുവെന്ന് സംയിക്കുന്നവരെ തടയുന്നതിനുള്ള ശ്രമമായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തും -ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു. ഏതാനും ദിവസങ്ങളായി ​ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന മേഖലക്ക് സമീപം ഇസ്രായേൽ സൈന്യവും ഫലസ്തീനികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി ബീത്തയിലെയും അടുത്തുള്ള ​ഗ്രാമമായ ഒഡാലയിലെയും നിവാസികൾ പറഞ്ഞു.

Related Articles