Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍: 65 ദിവസത്തെ നിരാഹാര സമരം; ഒടുവില്‍ അത്‌വാന് മോചനം

വെസ്റ്റ് ബാങ്ക്: രണ്ട് മാസത്തിലേറെ നീണ്ട നിരാഹാര സമരത്തിനൊടുവില്‍ ഫല്‌സതീന്‍കാരന് മോചനം. യാതൊരു കുറ്റവുമില്ലാതെയാണ് 28കാരനായ ഗദന്‍ഫര്‍ അബൂ അത്‌വാനെ ഇസ്രായേല്‍ സേന കസ്റ്റഡിയിലെടുത്തത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ല ഇസ്തിഷാരി ആശുപത്രിയില്‍ വ്യാഴാഴ്ച എത്തിയ അബൂ അത്‌വാനെ ഫലസ്തീന്‍ ആരോഗ്യ മന്ത്രി മയ് അല്‍കൈല ഉള്‍പ്പെടെ നൂറുകണക്കിന് അനുയായികള്‍ സ്വീകരിച്ചു.

നിരാഹാര സമര സമയത്ത്, ഇസ്രായേല്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന അമ്മാവന്‍ മുനീഫ് അബൂ അത്‌വാന്റെ നേതൃത്വത്തില്‍ തന്നെ പിന്തുണച്ച ഫലസ്തീന്‍ തടവുകാര്‍ക്ക് ഗദന്‍ഫര്‍ അബൂ അത്‌വാന്‍ കൃതജ്ഞത അറിയിച്ചതായി ഫലസ്തീന്‍ ടിവിയുടെ ഔദ്യഗിക കുറിപ്പിലൂടെ അറിയിച്ചു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ദുര പട്ടണത്തിലെ വീട്ടില്‍ വെച്ച് കഴിഞ്ഞ ഒക്ടോബറില്‍ അബൂ അത്‌വാന്‍ അറസ്റ്റ് ചെയ്യപ്പെടുകയും, തുടര്‍ന്ന് ആറ് മാസത്തെ ‘ഭരണ തടങ്കലി’ന് ഉത്തരവിറക്കുകയുമായിരുന്നു. ഔദ്യോഗികമായി കുറ്റങ്ങള്‍ ചുമത്താതെ ഫലസ്തീനികളെ അറസ്റ്റ് ചെയ്യാനും പിടിച്ചുവെക്കാനുമായി ഇസ്രായേല്‍ ‘ഭരണപരമായ തടങ്കല്‍’ ഉപയോഗിക്കുകയാണ്.

ഉത്തരവിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി രംഗത്തുവരികയും, അത് നവീകരിക്കേണ്ടതാണെന്നും, തടവുകാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.

Related Articles