Current Date

Search
Close this search box.
Search
Close this search box.

കാന്‍സറിന് ചികിത്സ നിഷേധിച്ച് ഇസ്രായേല്‍; ഫലസ്തീനി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ക്യാന്‍സര്‍ ബാധിതനായ ഫലസ്തീന്‍ യുവാവിന് ചികിത്സ നിഷേധിച്ച് ഇസ്രായേല്‍ ഭരണകൂടം. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ഫലസ്തീനിയായ തടവുകാരന്‍ ഇസ്രായേല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. 50 കാരനായ നാസര്‍ അബു ഹാമിദ് ആണ് ചൊവ്വാഴ്ച രാവിലെ ടെല്‍ അവീവിനടുത്തുള്ള അസഫ് ഹരോഫെ ആശുപത്രിയില്‍ വച്ച് മരിച്ചതെന്ന് ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു.

ഹാമിദിനെ മോചിപ്പിക്കാനുള്ള ദീര്‍ഘനാളത്തെ ആഹ്വാനങ്ങള്‍ക്കിടയിലാണ് ഇസ്രായേല്‍ കസ്റ്റഡിയിലുള്ള മരണം. വൈകിയ രോഗനിര്‍ണയത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി കാന്‍സര്‍ ബാധിച്ച ഹാമിദിന് ഇസ്രായേല്‍ വേണ്ട ചികിത്സ നല്‍കിയിരുന്നില്ല.

തിങ്കളാഴ്ച ആരോഗ്യനില ഗുരുതരമായി വഷളാകുകയും കോമയിലാവുകയും ചെയ്തതിനെ തുടര്‍ന്ന് ഉച്ചയോടെ റംല ജയില്‍ ക്ലിനിക്കില്‍ നിന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹാമിദിന്റെ മരണത്തില്‍ ശക്തമായ പ്രതിഷേധമാണ് ഫലസ്തീനില്‍ ഉയര്‍ന്നത്.

റാമല്ല, ഹെബ്രോണ്‍, നബ്ലസ്, ജെനിന്‍ എന്നിവയുള്‍പ്പെടെ മരണത്തില്‍ അനുശോചിച്ച് അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം കടകളും സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ട് ചൊവ്വാഴ്ച പൊതു പണിമുടക്ക് നടത്തി.

 

Related Articles