Current Date

Search
Close this search box.
Search
Close this search box.

ചെലവ് ചുരുക്കല്‍: ഫലസ്തീന്‍ പ്രസിഡന്റിന്റെ ഉപദേശകരെ പിരിച്ചുവിട്ടു

PALASTINE (3).jpg

ജറൂസലേം: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഉപദേശകരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൂടാതെ മുന്‍ പ്രധാനമന്ത്രിയോടും ക്യാബിനറ്റ് മന്ത്രിമാരോടും രണ്ട് വര്‍ഷം മുന്‍പ് രഹസ്യമായി അംഗീകരിച്ച ശമ്പള വര്‍ധനവ് തിരിച്ചു നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഉപദേശകരോട് ബോണസുകള്‍ തിരിച്ചടക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പാക്കുന്നത്. ഈ വര്‍ഷമാരംഭത്തില്‍ ഇസ്രായേല്‍ നികുതി വരുമാനം നല്‍കുന്നത് നിര്‍ത്തലാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നീക്കം നടത്തുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

83കാരനായ മഹ്മൂദ് അബ്ബാസിന് ഡസന്‍ കണക്കിന് ഉപദേശകരാണുണ്ടായിരുന്നത്. ഉപദേഷ്ടാക്കളുടെ എണ്ണത്തെക്കുറിച്ചോ അവരുടെ ചെലവുകളെക്കുറിച്ചോ പ്രസിഡന്റിന്റെ ഓഫീസ് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Related Articles