Current Date

Search
Close this search box.
Search
Close this search box.

സമാധാന ചര്‍ച്ച: ഫലസ്തീന്‍ പ്രസിഡന്റ് ചൈനയിലേക്ക്

ഗസ്സ സിറ്റി: ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചക്ക് മധ്യസ്ഥം വഹിക്കാമെന്ന ചൈനയുടെ സന്നദ്ധതയെ തുടര്‍ന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ചൈനയിലേക്ക്. അടുത്തയാഴ്ച അബ്ബാസ് ചൈന സന്ദര്‍ശിക്കുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

‘പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരം, ഫലസ്തീന്‍ സ്റ്റേറ്റ് പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ജൂണ്‍ 13 മുതല്‍ 16 വരെ ചൈനയില്‍ സന്ദര്‍ശനം നടത്തും,’ ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുന്‍യിംഗ് വെള്ളിയാഴ്ച പറഞ്ഞു. അബ്ബാസ് ‘ചൈനീസ് ജനതയുടെ പഴയതും മികച്ചതുമായ സുഹൃത്താണ്’. മറ്റൊരു മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ന്യായമായ ലക്ഷ്യത്തെ ചൈന എല്ലായ്‌പ്പോഴും ശക്തമായി പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, പ്രസിഡന്റ് ഷി ജിന്‍ പിങ് അറബ് സന്ദര്‍ശനത്തിനായി സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഈ സമയം അദ്ദേഹം അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയും ഫലസ്തീന്‍ പ്രശ്നത്തിന് നേരത്തെയുള്ളതും നീതിപൂര്‍വകവും ശാശ്വതവുമായ പരിഹാരത്തിനായി പ്രവര്‍ത്തിക്കുമെന്ന്’ പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ് തന്റെ ഇസ്രായേല്‍, ഫലസ്തീന്‍ വിദേശകാര്യമന്ത്രിമാരോട് സമാധാന ചര്‍ച്ചകളെ സഹായിക്കാന്‍ തന്റെ രാജ്യം തയ്യാറാണെന്ന് പറഞ്ഞതായി ‘സിന്‍ഹുവ’ റിപ്പോര്‍ട്ട് ചെയ്തു. എത്രയും വേഗം ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് ചൈന എല്ലാ പിന്തുണ നല്‍കുകയും ‘ദ്വിരാഷ്ട്ര പരിഹാരം’ നടപ്പിലാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍-മാലിക്കിനോട് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles