Current Date

Search
Close this search box.
Search
Close this search box.

പൊലീസ് അതിക്രമം; സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഫലസ്തീന്‍ മാധ്യമങ്ങള്‍

റാമല്ല: മാധ്യമ സ്വാതന്ത്ര്യം ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ തിങ്കളാഴ്ച യു.എന്‍ കെട്ടിടത്തിന് പുറത്ത് പ്രതിഷേധിച്ചു. കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റ് നിസാര്‍ ബനാതിന്റെ മരണത്തെ തുടര്‍ന്ന് ഫലസ്തീന്‍ സുരക്ഷാ സേനയുമായുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിന് ശേഷമാണ് മാധ്യമ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നിരിക്കുന്നത്.

ഫലസ്തീന്‍ അതോറിറ്റിയുടെ മേല്‍ ആരോപിക്കപ്പെടുന്ന അഴിമതിയെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച ഹെബ്രോനില്‍ നിന്നുള്ള 43കാരനായ നിസാര്‍ ബനാതിനെ കഴിഞ്ഞയാഴ്ച വീട്ടില്‍ അതിക്രമിച്ച് കയറി സുരക്ഷാ സേന അറസ്റ്റ് ചെയ്തതിന് ശേഷം മരണപ്പെടുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ദിവസങ്ങളായി പൊലീസും പ്രതിഷേധക്കാരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ വാരാന്ത്യത്തില്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 12 ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

Related Articles