Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ ക്ഷണം നിരസിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍

ഗസ്സ സിറ്റി: യു.എസിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കായുള്ള ക്ഷണം നിരസിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍. സമാധാന ദൗത്യത്തിനായി യു.എസ് നിയോഗിച്ച പ്രത്യേക വക്താവ് ജേസണ്‍ ഗ്രീന്‍ബ്‌ളാടിന്റെ ക്ഷണമാണ് ഫലസ്തീന്‍ ജേര്‍ണലിസ്റ്റ്‌സ് സിന്‍ഡിക്കേറ്റ് (pjs) എന്ന സംഘടന നിരസിച്ചത്. വൈറ്റ് ഹൗസില്‍ വെച്ച് ഔദ്യോഗിക ചര്‍ച്ച നടത്താനാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചത്. ഫലസ്തീന്‍ നേതൃത്വത്തെ മറികടക്കാനുള്ള യു.എസ് ഭരണകൂടത്തിന്റെ മറ്റൊരു ശ്രമവും പരാജയപ്പെട്ടിരിക്കുന്നു എന്നാണ് ഫലസ്തീന്‍ ജേര്‍ണലിസ്റ്റ്‌സ് സിന്‍ഡിക്കേറ്റ് ഇതിനോട് പ്രതികരിച്ചത്.

ഫലസ്തീന്‍ നേതൃത്വത്തെ പിന്നിലാക്കി മാധ്യമപ്രവര്‍ത്തകരിലൂടെ ജനങ്ങളുമായി സംസാരിക്കാനാണ് യു.എസ് ഭരണകൂടം ഉദ്ദേശിച്ചതെന്നും ഈ നീക്കമാണ് പാളിയതെന്നും സഘടന കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

https://twitter.com/jdgreenblatt45/status/1149056366650281984

Related Articles