Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍: തെരഞ്ഞെടുപ്പിന് തയാറെടുത്ത് ഫത്ഹും ഹമാസും

ജറുസലം: ഫത്ഹ്-ഹമാസ് ഒത്തുതീര്‍പ്പിന് ശേഷം നടക്കാനിരിക്കുന്ന പാര്‍ലമെന്ററി-പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് തയാറെടുത്ത് ഫത്ഹും ഹമാസും. തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ അംഗീകരിക്കുന്നുവെന്ന് ഇരു ഫലസ്തീന്‍ വിഭാഗങ്ങളും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കേസ് കോടതി അനുവദിക്കുന്നതിനും, സ്വതന്ത്ര പ്രചരണവും വോട്ടിങും പ്രദാനം ചെയ്യുന്നതിനും ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ തീരുമാനമാവുകയായിരുന്നു.

ദീര്‍ഘകാലത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള രണ്ട് ദിവസത്തെ കൈറോ ചര്‍ച്ചയുടെ അവസാനത്തില്‍, ഫത്ഹും ഹമാസും മറ്റു 12 ഫലസ്തീന്‍ വിഭാഗങ്ങളും സമയവിവരപട്ടിക അനുസരിക്കുമെന്നും, തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്നും സംയുക്ത പ്രസ്തവാനയിറക്കി. പാര്‍ലമെന്ററി-പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് യഥാക്രമം മെയ് 22നും ജൂലൈ 31നുമാണ് നിശ്ചയിച്ചിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിവധ വിഭാഗങ്ങള്‍ ആശങ്ക അറിയിച്ചു.

Related Articles