Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ സമ്പദ്‌വ്യവസ്ഥ അപകടകരം; സഹായം വേണമെന്ന് ലോകബാങ്ക്

ഗസ്സ സിറ്റി: ഫലസ്തീന്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ അപകടകരമാണെന്നും സഹായം നല്‍കണമെന്നും ആഹ്വാനം ചെയ്ത് ലോകബാങ്ക്. ഫലസ്തീനില്‍ ഭരണം നടത്തുന്ന ഫലസ്തീന്‍ അതോറിറ്റിക്കുള്ള പിന്തുണ വര്‍ദ്ധിപ്പിക്കണമെന്നും ലോകബാങ്ക് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. വിദേശ സഹായ സംഭാവന ഗണ്യമായ രീതിയില്‍ കുറഞ്ഞുവെന്നും ഇത് അസ്ഥിരപ്പെടുത്തുന്ന ബജറ്റ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു.

തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, ലോകബാങ്ക് ഫലസ്തീനിയന്‍ സമ്പദ്വ്യവസ്ഥയുടെ ഒരു വ്യത്യസ്ത വീക്ഷണം വിവരിക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ വഷളാകുമ്പോഴും ലോക്ക്ഡൗണിന് ശേഷമുള്ള വീണ്ടെടുക്കലും ഗ്രാഫില്‍ കാണാം.

2021 മേയില്‍ ഇസ്രായേലിന്റെ തുടര്‍ച്ചയായ 11 ദിവസത്തെ ആക്രമണത്തിനിടയിലും ഉപരോധ ഗാസ മുനമ്പിന്റെ സമ്പദ്വ്യവസ്ഥ 3.4 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയില്‍ 66 കുട്ടികള്‍ ഉള്‍പ്പെടെ 256 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് യു.എന്‍ പറയുന്നു. ഗാസയില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റുകളാല്‍ ഇസ്രായേലില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.

അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിന്റെ സമ്പദ്വ്യവസ്ഥ 2021 ല്‍ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഫലസ്തീനികളെ ഇസ്രായേലില്‍ ജോലി കണ്ടെത്താന്‍ പ്രാപ്തരാക്കുന്ന ഇസ്രയേലി വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതാണ് ഇതിന് ഭാഗികമായി ആക്കം കൂട്ടിയത്.

വെസ്റ്റ് ബാങ്കിലെ വളര്‍ച്ച ഫലസ്തീന്‍ അതോറിറ്റിയെ (പി.എ) നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അനുവദിച്ചു, എന്നാല്‍ സാമ്പത്തികാവസ്ഥ ‘അനിശ്ചിതമായി’ തുടരുകയാണെന്നും ലോക ബാങ്ക് പറഞ്ഞു. സാമ്പത്തിക സ്ഥിതി വളരെ വെല്ലുവിളി നിറഞ്ഞതാണ്,” പി.എ ഇപ്പോള്‍ നവംബര്‍ മുതലുള്ള ഭാഗിക ശമ്പളം മാത്രമേ ജീവനക്കാര്‍ക്ക് നല്‍കുന്നുള്ളൂവെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles