Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ചെക്‌പോയിന്റുകള്‍ മറികടക്കാന്‍ ഫലസ്തീനികള്‍ക്ക് മൊബൈല്‍ ആപ്പ്

ഗസ്സ സിറ്റി: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ ചെക്‌പോയിന്റുകള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഫലസ്തീനികള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഫലസ്തീനിലെ പ്രധാന പട്ടണങ്ങളിലേക്കുള്ള റൂട്ടുകള്‍ കണ്ടെത്താനും ഇസ്രായേലിന്റെ സൈനിക ചെക്‌പോസ്റ്റുകള്‍ ഇല്ലാത്ത റൂട്ടുകള്‍ ഫലസ്തീന്‍ ഡ്രൈവര്‍മാര്‍ക്ക് കണ്ടെത്താനുമാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്. ഡൊറൂബ് നാവിഗേറ്റര്‍ എന്നാണ് ആപ്പിന്റെ പേര്. ഫലസ്തീനികള്‍ തന്നെ നിര്‍മിച്ച പ്രാദേശിക ആപ്പ് കഴിഞ്ഞ ജൂണില്‍ ആണ് പുറത്തിറക്കിയത്.

ഇസ്രായേലിന്റെ നിയന്ത്രണങ്ങള്‍ മറികടന്ന് മുന്നോട്ട് പോകാനുള്ള ഫലസ്തീനികളുടെ പോരാട്ടങ്ങളുടെ ഭാഗമായാണിതിനെ കണക്കാക്കുന്നത്. സൈന്യത്തിന്റെ സാന്നിധ്യമുള്ള റൂട്ടുകള്‍ മനസ്സിലാക്കി വഴിതിരിച്ചു വിടാനും ഗൂഗിള്‍ മാപ്പ് പോലെ വഴി മനസ്സിലാക്കാനും ഈ ആപ്പ് സഹായിക്കും. ഫലസ്തീനിലെ നഗരങ്ങളിലേക്ക് വഴികാട്ടാനുള്ള ഒരു പ്രാദേശിക ആപ്പായാണ് ഇതിനെ കണക്കാക്കുന്നത്.

Related Articles