Current Date

Search
Close this search box.
Search
Close this search box.

യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ഫലസ്തീനിയന്‍-അമേരിക്കന്‍ യുവാവ്

വാഷിങ്ടണ്‍: 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരക്കാനൊരുങ്ങി ഫലസ്തീന്‍ വംശജനായ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം രംഗത്ത്. സ്വതന്ത്ര കോണ്‍ഗ്രസ് അംഗമായ ജസ്റ്റിസ് അമാഷ് ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചത്.

അതേസമയം, അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം തെരഞ്ഞെടുപ്പ് ക്യാംപയിന് ദോഷം ചെയ്യുമോ അതല്ല ഗുണം ചെയ്യുമോ എന്ന ചര്‍ച്ചയും നിലനില്‍ക്കുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സാധ്യമായത് ചെയ്യുമെന്നാണ് തിങ്കളാഴ്ച ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

നേരത്തെ ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമാഷ് രംഗത്തുവന്നിരുന്നു. തുടര്‍ന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ വംശീയ അധിക്ഷേപം നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുറത്തുവന്നയാളാണ് അമാഷ്. ട്രംപിനെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ചു രംഗത്തുവരുന്ന ആള്‍ കൂടിയാണിദ്ദേഹം.

Related Articles