Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ഇസ്രായേലിനെ നേരിടാന്‍ റോക്കറ്റുകളാണ് ഉപയോഗിക്കേണ്ടത്, കല്ലുകളല്ല: ഇറാന്‍

തെഹ്‌റാന്‍: ഇസ്രായേലിനെ നേരിടാന്‍ ഫലസ്തീന്‍ കല്ലുകളല്ല, പകരം റോക്കറ്റുകളാണ് ഉപയോഗിക്കേണ്ടതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതിരോധ രംഗത്ത് ഫലസ്തീന്റെ നേട്ടങ്ങള്‍ എടുത്തുപറയവെ ആണ് റൂഹാനി ഇങ്ങനെ പ്രതികരിച്ചത്. ഫലസ്തീനികള്‍ക്ക് തങ്ങളെ സ്വയം പ്രതിരോധിക്കാന്‍ കല്ലുകള്‍ മാത്രമുള്ള ഒരു സമയമുണ്ടായിരുന്നു.

എന്നാല്‍ ഇന്ന് ഇസ്രായേലി ടാങ്കുകളെ തകര്‍ക്കാനുള്ള ശേഷി അവര്‍ സ്വയം ആര്‍ജിച്ചെടുത്തിട്ടുണ്ട്. അത് അവരുടെ ത്യാഗത്തിന്റെയും പരിശ്രമത്തിന്റെയും ഭാഗമാണ്. ഇന്ന് അവര്‍ ഇസ്രായേലിന്റെ മിസൈലുകളെ മിസൈല്‍ കൊണ്ട് തന്നെയാണ് തിരിച്ചടിക്കുന്നത്. റൂഹാനി കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീനെ ലക്ഷ്യമാക്കി ഇസ്രായേല്‍ തൊടുത്തുവിടുന്ന ഐയേണ്‍ ഡോം മിസൈലുകള്‍ തകര്‍ക്കാനുള്ള ശേഷി ഫലസ്തീന്‍ പ്രതിരോധ വിഭാഗത്തിന് ഉണ്ടെന്നും റൂഹാനി പറഞ്ഞു.

Related Articles