Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ പദവി ആഫ്രിക്കന്‍ യൂണിയന്‍ റദ്ദാക്കണം: ഫലസ്തീന്‍

ജറൂസലം: ഇസ്രായേലിന്റെ അംഗീകാരം പന്‍വലിക്കണമെന്ന് അഫ്രിക്കന്‍ യൂണിയനോട് ആവശ്യപ്പെട്ട് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ശതയ്യ. എത്യോപ്യയില്‍ നടക്കുന്ന ദ്വിദിന ഉച്ചകോടിയിലാണ് ഫലസ്തീന്‍ പ്രധാനമന്ത്രി നിലപാട് അറിയിച്ചത്. ഇത് 55 അംഗ സമിതിക്ക് മുമ്പില്‍ കടുത്ത പിരിമുറുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. സൈനിക അട്ടിമറി, കൊറോണ വൈറസ് മഹാമാരി മൂലം ഭൂഖണ്ഡം ദുരിതം അനുഭവിക്കുമ്പോഴും ശനിയാഴ്ചയില്‍ ആരംഭിച്ച ദ്വിദിന ഉച്ചകോടിയില്‍ ഇസ്രായേലുമായുള്ള ബന്ധം വലിയ ചര്‍ച്ചയാവുകയാണ്.

കഴിഞ്ഞ ജൂലൈയില്‍ അഫ്രിക്കന്‍ യൂണിയന്‍ കമ്മീഷന്‍ അധ്യക്ഷന്‍ മൂസ ഫക്കി മുഹമ്മദ് ഏകപക്ഷീയമായി സമിതിയില്‍ ഇസ്രായേലിന്റെ അംഗീകാരം സ്വീകരിച്ചതോടെയാണ് വിവാദത്തിന് തുടക്കമാവുന്നത്. ഏത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ ഒത്തുചേര്‍ന്ന ഉച്ചകോടിയില്‍ മുഹമ്മദ് ശതയ്യ സമിതിയോട് മുഹമ്മദിന്റെ നീക്കം തള്ളിക്കളയാന്‍ ആവശ്യപ്പെട്ടു. സമവായത്തെ വിലമതിക്കുന്ന സമതിയില്‍ അപൂര്‍വമാണ് വിവാദങ്ങള്‍.

ഇസ്രായേല്‍ നിയമലംഘനത്തിനും, ഫലസ്തീന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന വര്‍ണവിവേചന വ്യവസ്ഥക്കും ഒരിക്കലും ബഹുമതി നല്‍കരുത്. മാന്യരേ, ഫലസ്തീന്‍ ജനതയുടെ സാഹചര്യം കൂടുതല്‍ അപകടരമായിരിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ ഞാന്‍ ഖേദിക്കുന്നു. ഇസ്രായേലിന് നിരീക്ഷക പദവി നല്‍കാനുള്ള തീരുമാനം ബഹുമതിയാണ്. അത് ഇസ്രായേല്‍ അര്‍ഹിക്കുന്നില്ല. ഈ തീരുമാനം പിന്‍വലിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു -മുഹമ്മദ് ശതയ്യ പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles