Current Date

Search
Close this search box.
Search
Close this search box.

സമാധാന സമ്മേളനത്തിനൊരുങ്ങി ഈജിപ്ത്, ഫലസ്തീന്‍, ജോര്‍ദാന്‍

ഗസ്സ സിറ്റി: ത്രിരാഷ്ട്ര സമാധാന സമ്മേളനത്തിനൊരുങ്ങി ഈജിപ്ത്, ഫലസ്തീന്‍, ജോര്‍ദാന്‍ എന്നീ രാഷ്ട്രങ്ങള്‍ രംഗത്ത്. അന്താരാഷ്ട്ര സമാധാന സമ്മേളനം നടത്താനുള്ള ഫലസ്തീന്‍ ആഹ്വാനത്തെ ഏകോപിപ്പിക്കുന്നതിന് ഫലസ്തീന്‍, ജോര്‍ദാന്‍, ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഫലസ്തീനിലെ ഫതഹ് മൂവ്‌മെന്റ് ഡെപ്യൂട്ടി തലവന്‍ മഹ്മൂദ് അല്‍ ഔല്‍ പറഞ്ഞു. വോയിസ് ഓഫ് ഫലസ്തീന്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ജോര്‍ദാന്‍, ഈജിപ്റ്റ് സന്ദര്‍ശനത്തിന്റെ ഫലമായി, ഈ ലക്ഷ്യം കൈവരിക്കുന്നതിനായുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സമിതിയും ഏകോപനവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മേഖലയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണം മൂലമുണ്ടായ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കൂടുതല്‍ ശ്രമം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഞായറാഴ്ച മഹ്മൂദ് അബ്ബാസ് ജോര്‍ദാന്‍ സന്ദര്‍ശിക്കുകയും അബ്ദുല്ല രണ്ടാമന്‍ രാജാവിനെ കാണുകയും തുടര്‍ന്ന് ഈജിപ്ത് സന്ദര്‍ശിക്കുകയും പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സമാധാന സമ്മേളനത്തെക്കുറിച്ച് ഫലസ്തീന്‍ പ്രഖ്യാപനം നടത്തുന്നത്.

Related Articles