Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയും ഫലസ്തീനും തമ്മില്‍ 36 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു

വെസ്റ്റ് ബാങ്ക്: ഇന്ത്യയും ഫലസ്തീനും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ദിവസം 36.1 മില്യണ്‍ ഡോളറിന്റെ മൂന്ന് കരാറിലാണ് ഒപ്പുവെച്ചത്. ഫലസ്തീനിലെ വിദ്യാഭ്യാസ, ആരോഗ്യ, മാധ്യമ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടാക്കിയത്.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ ഫലസതീന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രി മര്‍വാന്‍ അവാര്‍തനിയും ഫലസ്തീനിലെ ഇന്ത്യന്‍ പ്രതിനിധി സുനില്‍ കുമാറും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്.

ജെനിന്‍ ഗവര്‍ണറേറ്റിലും തുബാസിലും രണ്ട് സ്‌കൂളുകള്‍ നിര്‍മിക്കാനും ആദ്യ ഘട്ടത്തില്‍ തീരുമാനം. ഇതിന്‍ 2.1 ദശലക്ഷം ഡോളര്‍ ആണ് കണക്കാക്കുന്നത്. രണ്ടാമത്തെ കരാര്‍ ആരോഗ്യ മന്ത്രി മെയ് കാലിഹുമായാണ് ഒപ്പുവെച്ചത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇന്ത്യയുടെ സഹായത്തോടെ ഓര്‍ത്തോപീഡിക്, ഗൈനക്കോളജി, പീഡിയാട്രിക് തുടങ്ങിയ സേവനങ്ങളോടെ ഒരു ആശുപത്രി നിര്‍മിക്കാനാണ് ധാരണയായത്. ഇതിന് 29 ദശലക്ഷം ഡോളര്‍ ആണ് കണക്കാക്കുന്നത്. മൂന്നാമത്തെ കരാര്‍ ഫലസ്തീനിലെ ഔദ്യോഗിക മാധ്യമ വക്താവുമായാണ് ഒപ്പുവെച്ചത്. പുതിയ അച്ചടിശാലയിലേക്ക് മെഷീനുകളും മറ്റു സാമഗ്രികളും വാങ്ങുന്നതിനായി 5 ദശലക്ഷം ഡോളറിന്റെ കരാറിലാണ് ഏര്‍പ്പെട്ടത്.

Related Articles