Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തെരഞ്ഞെടുപ്പ്; ചര്‍ച്ച ആരംഭിച്ചു

ജറുസലം: തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി ഫലസ്തീന്‍ വിഭാഗങ്ങള്‍ ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ തിങ്കളാഴ്ച ചര്‍ച്ചക്ക് നാന്ദി കുറിച്ചു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ നേതൃത്വത്തിലാണ് ദേശീയ ചര്‍ച്ചാ യോഗം നടക്കുന്നതെന്ന് ഈജിപ്ഷ്യന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ അധിനിവേശ കിഴക്കന്‍ ജറുസലമിലെ ഫല്‌സതീന്‍ വോട്ടര്‍മാരുടെ സാഹചര്യവും, നിയമ-സുരക്ഷാ ക്രമീകരണവും അടങ്ങുന്ന സങ്കീര്‍ണമായ വിഷയങ്ങളാണ് അജണ്ടയിലുള്ളത്. തടസ്സങ്ങളൊന്നുമില്ലാത വോട്ടെടുപ്പ് നടത്താനുള്ള വഴികളുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് രണ്ട് ദിവസത്തെ ചര്‍ച്ച കേന്ദ്രീകരിക്കുന്നതെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം തുര്‍ക്കി ദേശീയ വാര്‍ത്താ ഏജന്‍സിയായ അനദൊലുവിനോട് പറഞ്ഞു.

ഫലസ്തീന്‍ വോട്ടര്‍മാരുടെ താല്‍പര്യത്തെ ബാധിക്കുന്ന ജനതയെയും പാര്‍ട്ടികളെയും നിഷ്‌ക്രീയമാക്കുന്നതിനെ കുറിച്ചും വെസ്റ്റ് ബാങ്കിലും ഗസ്സയിലും സ്വാതന്ത്ര്യം അനുവദിച്ച് നല്‍കുന്ന അടിയന്തര മാര്‍ഗങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles