Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്റെ സ്വത്വസംരക്ഷണത്തിനായി ‘ലോയല്‍റ്റി 2020’

അങ്കാറ: ഫലസ്തീന്റെ വ്യക്തിത്വ സംരക്ഷണം ലക്ഷ്യമിട്ട് അന്താരാഷ്ട്ര തലത്തില്‍ ക്യാംപയിന്‍ സംഘടിപ്പിക്കുന്നു. ‘ലോയല്‍റ്റി 2020’ എന്ന പേരിലുള്ള പദ്ധതിക്ക് സൂം ആപ്പ് വഴിയാണ് തുടക്കമിട്ടത്. ഫലസ്തീന്‍ ചരിത്രത്തിലെ സുപ്രധാനമായ പോരാട്ടമായ നഖ്ബയുടെ 72ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര ക്യാംപയിന്‍ സംഘങ്ങളുടെ പതിനൊന്നാമത് പരിപാടി കൂടിയാണിത്. വിദേശ രാജ്യങ്ങളിലുള്ള ഫലസ്തീനികളാണ് പ്രധാനമായും ഈ ക്യാംപയിനില്‍ പങ്കെടുക്കുക. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇത്തവണ സൂം ആപ്പ് വഴിയാണ് സംഗമം നടത്തുക.

ഫലസ്തീന്റെ ലക്ഷ്യത്തെ ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളെ വെല്ലുവിളിക്കാന്‍ ഉദ്ദേശിച്ചാണ് ഇത്തവണത്തെ പരിപാടികളുടെ അജണ്ട. പ്രത്യേകിച്ചും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച നൂറ്റാണ്ടിലെ കരാറിനെതിരെയാകും ക്യാംപയിന്‍.

Related Articles