Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ടാങ്കറുകള്‍ക്ക് നേരെ പെട്രോള്‍ ബോംബെറിയുന്ന ഫലസ്തീനികള്‍- വൈറല്‍ വീഡിയോ കാണാം

റാമല്ല: ഇസ്രായേല്‍ സൈന്യത്തിന്റെ അതിനൂതന യുദ്ധ ടാങ്കറുകള്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ചു നില്‍ക്കുന്ന ഫലസ്തീനികളുടെ ചിത്രങ്ങളും വീഡിയോകളും നാം ധാരാളം കണ്ടതാണ്. അത്യാധുനിക സന്നാഹങ്ങളുള്ള സയണിസ്റ്റ് സൈന്യത്തെ നേരിടാന്‍ ഫലസ്തീന്‍ കൗമാരക്കാരുടെയും യുവാക്കളുടെയും കൈയില്‍ പലപ്പോഴും ആകെയുണ്ടാകാറുള്ളത് കല്ലും കവണയും മാത്രമാണ്.

എന്നാല്‍ അവരുടെ വിശ്വാസത്തിന്റെ കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് ഏറ്റവും വലിയ പ്രചോദനമെന്ന് നാം നിരവധി തവണ കണ്ടതാണ്. അത്തരത്തില്‍ പുതിയ ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം ഫലസ്തീനിലെ റാമല്ല നഗരത്തില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

റാമല്ല നഗരത്തില്‍ നിന്നും പിന്‍വാങ്ങുന്ന ഇസ്രായേല്‍ സൈനികരുടെ ടാങ്കുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കൈയില്‍ കിട്ടിയ സാധനങ്ങളെല്ലാമെടുത്ത് എറിയുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ‘ഐ ഓണ്‍ ഫലസ്തീന്‍’ ആണ് വീഡിയോ പുറത്തുവിട്ടത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഫലസ്തീനികള്‍ കല്ലുകളും വടികളും കുപ്പിയില്‍ പെട്രോള്‍ നിറച്ചും വാഹനങ്ങള്‍ക്ക് നേരെ എറിയുന്നതാണ് വീഡിയോവില്‍.

തുടര്‍ച്ചയായി എറിയുന്നതിനിടെ ചില വാഹനങ്ങള്‍ക്ക് തീപിടിക്കുന്നതും വീഡിയോവില്‍ കാണാം. എന്നാല്‍ അത്യാധുനിക സുരക്ഷകവചങ്ങളും മറ്റു സംവിധാനങ്ങളുമുള്ള വാഹനങ്ങള്‍ ഇതൊന്നും കൂസാതെയാണ് മുന്നോട്ടു പോകുന്നത്. ഫലസ്തീനികള്‍ തങ്ങളുടെ അമര്‍ഷം പ്രകടിപ്പിക്കാന്‍ സ്ഥിരമായി ഇസ്രായേല്‍ സൈന്യത്തിന് നേരെ കൈയില്‍ കിട്ടിയ സാധനങ്ങളെടുത്താണ് പ്രതിരോധിക്കാറുള്ളത്.

വീഡിയോ:

https://www.instagram.com/reel/CtN6uX0sC1i/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

Related Articles