Current Date

Search
Close this search box.
Search
Close this search box.

താലിബാന്‍: യാഥാര്‍ത്ഥ്യബോധ്യത്തോടെ ഇടപഴകണമെന്ന് ലോകത്തോട് പാകിസ്താന്‍

ലാഹോര്‍: താലിബാന്‍ വിഷയത്തില്‍ യാഥാര്‍ത്ഥ്യബോധ്യത്തോടെയും ക്ഷമയോടെയും ഇടപഴകണമെന്ന് ലോകരാഷ്ട്രങ്ങളോട് പാകിസ്താന്‍. അവരെ ഒറ്റപ്പെടുത്തരുത്, താലിബാനുമായുള്ള സമീപനത്തില്‍ പാകിസ്താനില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളാണിതെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറൈഷി പറഞ്ഞു.

ലോക നേതാക്കളുടെ യു.എന്‍ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായി ബുധനാഴ്ച അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ തങ്ങളുടെ ആവശ്യകതകള്‍ നിറവേറ്റുകയാണെങ്കില്‍ അവരുമായി മുഖാമുഖം സംസാരിക്കാന്‍ ലോകം തയാറാകണം, താലിബാന്റെ നയതന്ത്രം അംഗീകാരിക്കുന്ന തലത്തിലേക്ക് അന്താരാഷ്ട്ര സമൂഹം വഴിയൊരുക്കണമെന്നും പാകിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

അവര്‍ ആ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ജീവിക്കുകയാണെങ്കില്‍, അവര്‍ക്ക് തന്നെ അത് എളുപ്പമാക്കുകയും സ്വീകാര്യത ലഭിക്കുകയും ചെയ്യും. അത് അവരുടെ അംഗീകാരത്തിന് ആവശ്യമാണ്.
അതേസമയം, എന്താണ് ബദല്‍ എന്താണ് ഓപ്ഷനുകള്‍ എന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഇതാണ് യാഥാര്‍ത്ഥ്യം, അവര്‍ക്ക് ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് പിന്തിരിയാന്‍ കഴിയുമോ- ഖുറൈശി ചോദിച്ചു.

Related Articles