Current Date

Search
Close this search box.
Search
Close this search box.

നിര്‍ബന്ധിത മതപരിവര്‍ത്തനം: യു.എസിന്റെ റിപ്പോര്‍ട്ട് തള്ളി പാകിസ്താന്‍

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഇതര മതസത്ഥരെ നിര്‍ബന്ധിപ്പിച്ച് ഇസ്‌ലാമിലേക്ക് മതം മാറ്റുന്നുണ്ടെന്ന യു.എസ് പുറത്തു വിട്ട റിപ്പോര്‍ട്ട് തള്ളി പാകിസ്താന്‍. റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതും തെളിവില്ലാത്ത ആരോപണമാണെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യു.എസ് കമ്മീഷന്‍(USCIRF) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പാകിസ്താനില്‍ മതസ്വാതന്ത്ര്യത്തിനു നേരെ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും 2018ല്‍ ഇക്കാര്യ്ത്തില്‍ പൊതുവായി നെഗറ്റീവ് പ്രവണതയാണ് കാണുന്നതെന്നും പറയുന്നു.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും പ്രത്യേകിച്ചും ഹിന്ദുക്കള്‍,ക്രൈസ്തവര്‍,സിഖ്,അഹ്മദിയ്യ,ഷിയ മുസ്ലിംകള്‍ എന്നിവര്‍ക്കു നേരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരക്കാരെ സംരക്ഷിക്കുന്നതില്‍ രാജ്യത്തെ സര്‍ക്കാര്‍ പരാജയമാണെന്നും ഇത് ആസൂത്രിതവും നിരന്തരവുമായ മതസ്വാതന്ത്ര്യ ലംഘനമാണെന്നുമാണ് യു.എസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് അടിസ്ഥാന രഹിത ആരോപണങ്ങളാണെന്നും റിപ്പോര്‍ട്ട് തള്ളിക്കളയുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Related Articles