Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍ വിഷയം യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് വിടണമെന്ന് പാകിസ്താന്‍

ലാഹോര്‍: കശ്മീര്‍ വിഷയം യു.എന്‍ മനുഷ്യാവകാശ കമ്മീഷന് വിടണമെന്ന് പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുമായുള്ള തര്‍ക്ക വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുന്‍പാകെ വെക്കണമെന്ന് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഈ മാസമാദ്യത്തില്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാകിസ്താനന്‍ വിഷയത്തില്‍ യു.എന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

Related Articles