ഇസ്‌ലാമാബാദ്: സൈറ്റില്‍ നിന്ന് മതനിന്ദാപരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള നിര്‍ദേശം പാലിക്കാത്തതിനാല്‍ പി.ടി.എ (Pakistan Telecommunications Authority) വിക്കിപീഡിയ നിരോധിച്ചു. നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഞങ്ങളുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശത്തോട് സഹകരിക്കാത്തതിനാല്‍ രാജ്യത്തുടനീളം വിക്കിപീഡിയോ നിരോധിച്ചിരിക്കുന്നതായി പി.ടി.എ വക്താവ് മലാഹാത് ഉബൈദ് പറഞ്ഞു.
റെഗുലേറ്ററി അതോറിറ്റി കണ്ടെത്തിയ മതനിന്ദാപരമായ ഉള്ളടക്കം വിക്കിപീഡിയ നീക്കം ചെയ്യുകയാണെങ്കില്‍ തീരുമാനം പുനഃപരിശോധിക്കുന്നതാണെന്ന് മഹാലത് ഉബൈദ് കൂട്ടിച്ചേര്‍ത്തു. ഉള്ളടക്കം നീക്കം ചെയ്യാന്‍ പി.ടി.എ വിക്കിപീഡിയക്ക് വെള്ളിയാഴ്ച വരെ സമയം നല്‍കിയിരുന്നു.
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL