Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവച്ചതായി മഹ്മൂദ് അബ്ബാസ്

ഗസ്സ സിറ്റി: ഇസ്രായേലുമായി കരാര്‍ ഒപ്പിട്ട എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു. കഴിഞ്ഞയാഴ്ച ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ ഗ്രാമങ്ങളിലെ വീടുകള്‍ തകര്‍ത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനുമായുള്ള യോഗത്തിന് ശേഷമാണ് അബ്ബാസ് ഇക്കാര്യമറിയിച്ചത്.

സൂര്‍ ബഹര്‍ ഗ്രാമത്തില്‍ ഇസ്രായേല്‍ നടത്തിയ അധിനിവേശവും കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയതും വംശീയ ഉന്മൂലനങ്ങളുടെ ഭാഗമാണെന്നും അബ്ബാസ് വിശേഷിപ്പിച്ചു.
ഇസ്രായേല്‍ പക്ഷവുമായി ഒപ്പുവെച്ച എല്ലാ കരാറുകളും നടപ്പാക്കുന്നത്അ വസാനിപ്പിക്കാനാണ് ഞങ്ങള്‍ തീരുമാനിക്കുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ സംസാരിക്കവേ അബ്ബാസ് പറഞ്ഞഉ.

Related Articles