Current Date

Search
Close this search box.
Search
Close this search box.

ഈദ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ആഹ്വാനം ചെയ്ത് ഫലസ്തീന്‍

ഗസ്സ സിറ്റി: കഴിഞ്ഞ ദിവസങ്ങളില്‍ മസ്ജിദുല്‍ അഖ്‌സയിലും ജറൂസലേമിലും ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം തുടരുന്ന നരനായാട്ടില്‍ പ്രതിഷേധിച്ച് ഈദ് ആഘോഷങ്ങള്‍ ഒഴിവാക്കി ഫലസ്തീന്‍. ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ ഫലസ്തീന്‍ ജനതയോട് ്െഎക്യദാര്‍ഢ്യപ്പെട്ട് ഈദ് ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബിങ്ങില്‍ രക്തസാക്ഷികളായ ഫലസ്തീനികളെ അനുസ്മരിക്കാന്‍ വേണ്ടി ഈദ് ദിനം ഉപയോഗിക്കണം. ഇക്കാര്യം ഫതഹുമായി ചര്‍ച്ച ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറൂസലേമിലും ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ഫലസ്തീന്‍ രക്തസാക്ഷികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.

ഗസ്സ മുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് തുടര്‍നടപടികളും മഹ്മമൂദ് അബ്ബാസ് ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പത്ത് കുട്ടികളും ഗര്‍ഭിണിയായ സ്ത്രീയും ഉള്‍പ്പെടെ 35 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Related Articles