Current Date

Search
Close this search box.
Search
Close this search box.

ബത്‌ലഹേമിലേക്ക് ഫലസ്തീനികളെ ആകര്‍ഷിക്കാന്‍ ക്യാംപയിനുമായി പി.എ

ജറൂസലേം: ബത്‌ലഹേമിലേക്കും മറ്റു നഗരങ്ങളിലേക്കും ഫലസ്തീന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ക്യാംപയിനുമായി ഫലസ്തീന്‍ അതോറിറ്റി. ‘ബത്‌ലഹേം, മറ്റൊരു വെളിച്ചത്തില്‍’ എന്ന തലക്കെട്ടില്‍ ഫലസ്തീന്‍ ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രാലയമാണ് പുതിയ ക്യാംപയിന് തുടക്കം കുറിച്ചിരിക്കുന്നത്. അവധിക്കാലത്ത് ഫലസ്തീന്‍ പൗരന്മാരെ വെസ്റ്റ് ബാങ്കിലെ മറ്റു നഗരികളും ചരിത്രപ്രധാന സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ക്യാംപയിന് പിന്നിലെ ലക്ഷ്യം.

കോവിഡിനെത്തുടര്‍ന്ന് അടച്ചിടേണ്ടി വന്ന ടൂറിസം, പുരാവസ്തു മന്ത്രാലയം, ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടൂറിസ്റ്റ് സൈറ്റുകള്‍, സൗകര്യങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവയടക്കം ടൂറിസം വ്യവസായത്തില്‍ പുതിയ ഉണര്‍വ് പകരുക എന്നത് കൂടിയാണ് ഇതിന് പിന്നിലെ ഉദ്ദേശം. കോവിഡ് പ്രതിസന്ധി ടൂറിസം മേഖലയിലെ മുപ്പതിനായിരത്തിലധികം ജോലിക്കാരെയാണ് ബാധിച്ചത്. ക്യാംപയിന്റെ ഭാഗമായി ചരിത്രപരവും മതപരവുമായ സ്മാരകങ്ങളിലേക്കും നഗരത്തിലെ പുരാതന മാര്‍ക്കറ്റുകളിലേക്കും യാത്രകള്‍ ഉള്‍പ്പെടെ മൂന്ന് ദിവസത്തെ പരിപാടി ഫലസ്തീന്‍ അതോറിറ്റി ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രി റോള മയഹ് സംഘടിപ്പിച്ചിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍, സ്വാധീനം ചെലുത്തുന്നവര്‍, ടൂറിസം ഏജന്റുമാര്‍ എന്നിവര്‍ക്കായി അവര്‍ ഒരു പത്രസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്ത വിനോദസഞ്ചാരികള്‍ക്കായി ഇസ്രായേല്‍ അതിര്‍ത്തികള്‍ വീണ്ടും തുറന്നിരുന്നു, എന്നാല്‍ താരതമ്യേന കുറച്ച് പേര്‍ മാത്രമാണ് ഈ അവധിക്കാലത്ത് ബെത്ലഹേമിലേക്ക് പോകുന്നത്.

Related Articles