Current Date

Search
Close this search box.
Search
Close this search box.

വംശീയ ഭീകരതയുടെ കാലത്ത് നാടിനായി പൊരുതിയ ഇബ്രാഹീമും ഇസ്മാഈലും ആവേശമാണ്: പി മുജീബ് റഹ്‌മാന്‍

കോഴിക്കോട്: ഭീതിയും വെറുപ്പുമുല്‍പാദിപ്പിക്കുന്ന വംശീയ ഭീകരതയുടെ കാലത്ത് നിര്‍ഭയമായ നാടിനായി പൊരുതിയ ഇബ്രാഹീമും ഇസ്മാഈലും പൊരുതുന്ന ജനതയുടെ ആവേശമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബ്‌റഹ്‌മാന്‍.

പെരുന്നാളിലും പോര്‍മുഖങ്ങളില്‍ കഴിയുന്ന മുഹമ്മദ് സുബൈര്‍, ജാവേദ് മുഹമ്മദ്, സിദ്ദീഖ് കാപ്പന്‍, സകരിയ്യ, സഞ്ജീവ് ഭട്ട്, ടീസ്റ്റ, ആര്‍.ബി ശ്രീകുമാര്‍ എന്നിവര്‍ക്കും അവരുടെ കുടുംബത്തിനും പെരുന്നാള്‍ ദിനത്തില്‍ ഐക്യദാര്‍ഢ്യവും പ്രാര്‍ഥനയും അര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പെരുന്നാള്‍ സന്ദേശം കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കനത്ത മഴയും പടരുന്ന പനിയും ഇത്തവണ ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ കൂടെയുണ്ട്. മഴയുടെ കുളിരും പനിയുടെ വേവും ചേര്‍ത്ത ഊഷ്മളമായ ബലി പെരുന്നാളാശംസകള്‍. നാട്ടിലും മറുനാട്ടിലുമുള്ള എല്ലാ സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും പെരുന്നാള്‍ സന്തോഷത്തില്‍ ഈയുള്ളവനും പങ്കാളിയാവുന്നു; ആശംസയായി, പ്രാര്‍ഥനയായി.

പെരുന്നാളിലും പോര്‍മുഖങ്ങളില്‍ കഴിയുന്നവരുണ്ട്. മുഹമ്മദ് സുബൈര്‍, ജാവേദ് മുഹമ്മദ്, സിദ്ദീഖ് കാപ്പന്‍, സകരിയ്യ, സഞ്ജീവ് ഭട്ട്, ടീസ്റ്റ, ആര്‍.ബി ശ്രീകുമാര്‍…. തുടങ്ങി സംഘ്പരിവാര്‍ കാലത്തെ ഈ പട്ടിക നീളുകയാണ്. അവരോടും അവരുടെ കുടുംബത്തോടുമൊപ്പമുള്ള ഐക്യദാര്‍ഢ്യവും പ്രാര്‍ഥനയുമില്ലാതെ എന്തു പെരുന്നാള്‍. ഭീതിയും വെറുപ്പുമുല്‍പാദിപ്പിക്കുന്ന വംശീയ ഭീകരതയുടെ കാലത്ത് നിര്‍ഭയമായ നാടിനായി പൊരുതിയ ഇബ്രാഹീമും ഇസ്മാഈലും പൊരുതുന്ന ജനതയുടെ ആവേശമാണ്. ഏവര്‍ക്കും ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും ബലിപെരുന്നാള്‍ ആശംസകള്‍.

Related Articles