Current Date

Search
Close this search box.
Search
Close this search box.

അല്‍ അഖ്‌സയിലെ ഇസ്രായേല്‍ കടന്നുകയറ്റത്തിനെതിരെ ജോര്‍ദാനില്‍ പ്രതിഷേധം

അമ്മാന്‍: ഫലസ്തീന്‍ പുണ്യഭൂമിയായ മസ്ജിദുല്‍ അഖ്‌സക്കു നേരെ പ്രകോപനപരമായ നടപടികള്‍ സ്വീകരിക്കുന്ന ഇസ്രായേല്‍ നിലപാടിനെതിരെ ജോര്‍ദാനില്‍ പ്രക്ഷോഭം. അല്‍ അഖ്‌സക്കു നേരെ നടത്തുന്ന അതിക്രമങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് റാലിയില്‍ ആവശ്യമുയര്‍ന്നു. ജോര്‍ദാന്‍ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ പെട്രയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടിക്കെതിരെ അപലപിക്കുന്നതായി ജോര്‍ദാനിയന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സുഫ്‌യാന്‍ അല്‍ ഖുദ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മസ്ജിദുല്‍ അഖ്‌സയുടെ ഗേറ്റിനു മുന്‍പില്‍ വിശ്വാസികള്‍ക്കു നേരെ നടന്ന അതിക്രമത്തിലും കൈയേറ്റത്തിലും പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles