Current Date

Search
Close this search box.
Search
Close this search box.

സൈനികം, നിക്ഷേപം: സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി ഖത്തറും ഒമാനും

ദോഹ: വിവിധ മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി ഖത്തറും ഒമാനും. കഴിഞ്ഞ ദിവസം ഖത്തറിലെത്തിയ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വിവിധ കരാറുകളില്‍ ഒപ്പുവെച്ചത്. സൈനിക സഹകരണം, ഇരട്ട നികുതി ഒഴിവാക്കല്‍, വിവിധ മേഖലകളിലെ നിക്ഷേപങ്ങള്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, തുറമുഖം തുടങ്ങിയ മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള കരാറിലാണ് ഒപ്പുവെച്ചത്. നികുതി വെട്ടിപ്പ് തടയുന്നതിനും നിക്ഷേപ മേഖലയില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും സഹകരിക്കാനും ചര്‍ച്ചയില്‍ ധാരണയായി. ഇരു രാഷ്ട്രങ്ങളിലെയും ഔദ്യോഗിക മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എണ്ണ ഉത്പാദകരായ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സാമ്പത്തികമായി ദുര്‍ബലമായ രാജ്യമാണ് ഒമാന്‍. അരനൂറ്റാണ്ട് ഭരിച്ചിരുന്ന തന്റെ മുന്‍ഗാമിയുടെ മരണശേഷം ഉത്തരവാദിത്വമേറ്റെടുത്ത സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് രണ്ട് വര്‍ഷം മുമ്പ് അധികാരമേറ്റ് സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് വിപുലമായ പരിഷ്‌കാരങ്ങളും ചെലവുചുരുക്കല്‍ നടപടികളും പിന്തുടരുന്നുണ്ട്്. അതിന്റെ ഭാഗമായാണ് ഖത്തര്‍ സന്ദര്‍ശനവും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് ഒമാന്‍ സുല്‍താന്‍ ഖത്തറിലെത്തിയത്.

Related Articles