Current Date

Search
Close this search box.
Search
Close this search box.

നുപൂര്‍ ശര്‍മ മാപ്പ് പറയണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രവാചക നിന്ദ വിഷയത്തില്‍ ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി. രൂക്ഷമായാണ് കോടതി നുപൂറിനെതിരെ വിമര്‍ശനം നടത്തിയത്. നുപൂര്‍ ശര്‍മയുടെ പ്രസ്താവന രാജ്യത്ത് കലാപത്തിന് കാരണമായെന്നും ഉദയ്പൂര്‍ കൊലപാതകത്തിന് കാരണം പോലും അവരുടെ പ്രസ്താവനയാണെന്നും കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ജെ.ബി പര്‍ദ്ദിവാല, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. പാര്‍ട്ടി വക്താവ് എന്നത് എന്തും വിളിച്ചുപറയാനുള്ള ലൈസന്‍സ് അല്ലെന്നും ബെഞ്ച് പറഞ്ഞു. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയേണ്ട സമയം അതിക്രമിച്ചു. ചാനല്‍ ആണ് വീഡിയോ പ്രചരിപ്പിച്ചതെങ്കില്‍ എന്തുകൊണ്ട് ചാനലിനെതിരെ പരാതി നല്‍കിയില്ല, മതവികാരം വ്രണപ്പെടുത്തിയെങ്കില്‍ ഖേദിക്കുന്നു എന്നു പറഞ്ഞ നുപൂര്‍ ഉപാധിവെച്ചാണ് ഖേദം പ്രകടിപ്പിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.

താനൊരു അഭിഭാഷകയാണെന്ന് പറഞ്ഞത് ലജ്ജാകരമാണ്. നുപൂര്‍ ഭീഷണി നേരിടുകയാണോ അതോ അവര്‍ തന്നെ രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയായി മാറിയോ? രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ക്ക് ഈ സ്ത്രീയാണ് ഉത്തരവാദി-ജസ്റ്റിസ് സൂര്യകാന്ത് കുറ്റപ്പെടുത്തി.

 

Related Articles