Current Date

Search
Close this search box.
Search
Close this search box.

ആരെയും ഭയമില്ല, ഞാന്‍ കരുണാനിധി, അംബേദ്കര്‍,പെരിയാര്‍ എന്നിവരുടെ പാതയിലാണ്: ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സംഘ്പരിവാറിന്റെ ഭീഷണിയില്‍ ഭയമില്ലെന്നും ഞാന്‍ കരുണാനിധി, അംബേദ്കര്‍,പെരിയാര്‍ എന്നിവരുടെ പാതയിലാണെന്നും തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മ്മത്തെക്കുറിച്ച് പ്രസ്താവന നടത്തിയതിന് തന്റെ തലക്ക് 10 കോടി വിലയിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കൈയില്‍ ഉദയനിധിയുടെ ഫോട്ടോയുള്ള പോസ്റ്ററും മറുകയ്യില്‍ വാളും പിടിച്ച് ഡിഎംകെ നേതാവിനെ പ്രതീകാത്മകമായി കഴുത്തറുത്ത് കൊല്ലുന്ന വീഡിയോ അയോധ്യയില്‍ നിന്നുള്ള സ്വാമിയായ പരമഹംസ് ആചാര്യ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇയാള്‍ പോസ്റ്ററിന് തീയിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി.

നമ്മുടെ സനാതന ധര്‍മ്മത്തിന് എതിരെ എന്ത് പറഞ്ഞാലും മാപ്പ് പറയണം, മാപ്പ് പറഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മകനായാലും ശിക്ഷ ലഭിക്കും. അവന്റെ തല വെട്ടിയില്ലെങ്കില്‍ ഞാന്‍ വില വര്‍ദ്ധിപ്പിക്കും; ആവശ്യമെങ്കില്‍ ഞാന്‍ തന്നെ തലവെട്ടും, പരമഹംസ് ആചാര്യ പറഞ്ഞു.

‘ഇന്ന് ഒരു സ്വാമി എന്റെ തലയ്ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഉദയനിധിയുടെ തല വെട്ടിയയാള്‍ക്ക് 10 കോടി രൂപ ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ‘എന്തുകൊണ്ടാണ് താങ്കള്‍ക്ക് എന്റെ തല ഇത്ര ഇഷ്ടം?’ ‘ആദ്യം താങ്കള്‍ സനാതന ധര്‍മ്മത്തിന്റെ ചരിത്രം വായിക്കൂ, എന്നിട്ട് അതിനെതിരെ അഭിപ്രായം പറയൂവെന്ന് ഞാന്‍ അദ്ദേഹത്തോട് പറയാന്‍ ആഗ്രഹിക്കുന്നു. താങ്കള്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം? എന്തിനാണ് എന്റെ മുടി ചീകാന്‍ 10 കോടി പ്രഖ്യാപിക്കുന്നത്? 10 രൂപ ചീപ്പ് തന്നാല്‍ ഞാനത് സ്വയം ചെയ്യും-അദ്ദേഹം തിരിച്ചടിച്ചു. ‘തമിഴ്നാട്ടില്‍ കഴിഞ്ഞ രണ്ട് ദിവസമായി എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. തമിഴ്നാട്ടില്‍ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ആളുകള്‍ എന്നെക്കുറിച്ച് സംസാരിക്കുന്നത് സനാതന്‍ ധര്‍മ്മമെന്ന ഒറ്റവാക്കാണ്, ”ഉദയനിധി പറഞ്ഞു.

സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു.

Related Articles