Current Date

Search
Close this search box.
Search
Close this search box.

നൊബേല്‍ ജേതാവ് മലാല യൂസുഫ്‌സായി വിവാഹിതയായി

ലണ്ടന്‍: നൊബേല്‍ ജേതാവും വനിത അവകാശ പ്രചാരകയുമായ മലാല യൂസുഫ്‌സായി വിവാഹിതായി. യു.കെയിലെ അവരുടെ വസതിയിലായിരുന്നു വിവാഹം. വിവാഹ ചിത്രം മലാല യൂസുഫ്‌സായി ട്വിറ്ററില്‍ പങ്കെുവെച്ചു. 15 വയസ്സുള്ളപ്പോഴാണ് പാക്കിസ്ഥാന്‍ താലിബാനില്‍ നിന്ന് മലാലക്ക് വെടിയേല്‍ക്കുന്നത്.

‘എന്റെ ജീവിതത്തിലെ മൂല്യമേറിയ ദിനമാണിന്ന്. അസറും ഞാനും ജീവിതത്തില്‍ പങ്കാളികളാകാന്‍ തീരുമാനിച്ചിരിക്കുന്നു. ബര്‍മിങ്ഹാമിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ചെറിയ നിക്കാഹ് ചടങ്ങ് ഞങ്ങള്‍ ആഘോഷിച്ചു. നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം. മുന്നോട്ടുള്ള യാത്രയില്‍ ഒരുമിച്ച് നടക്കാന്‍ ഞങ്ങള്‍ കൂടുതല്‍ ആവേശത്തിലാണ്’ -24കാരിയായ മലാല യൂസുഫ്‌സായി ട്വിറ്ററില്‍ കുറിച്ചു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles