Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തലിനായി ഇസ്രായേലിനു മേല്‍ സമ്മര്‍ദ്ദമേറുന്നു

  • ഹമാസിന്റെ വെടിനിര്‍ത്തല്‍ കരാറിനെ ഇസ്രായേല്‍ നിരന്തരം തള്ളുമ്പോഴും വിവിധ ഭാഗങ്ങളില്‍ നിന്നും വെടിനിര്‍ത്തലിനായി ഇസ്രായേലിനു മേല്‍ സമ്മര്‍ദ്ദമേറുന്നു
  • കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ 190 പേര്‍ കൊല്ലപ്പെടുകയും 340 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
  • ആയിരക്കണക്കിന് സിവിലിയന്‍മാര്‍ അഭയം പ്രാപിക്കുന്ന ആശുപത്രികള്‍, ആംബുലന്‍സുകള്‍, സ്‌കൂളുകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം.
  • ഗസ്സയിലെ തെക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍ ഇന്ന് ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
  • ഖാന്‍ യൂനിസിന്റെ നാസര്‍ ആശുപത്രിക്ക് നേരെ ബോംബിങ് തുടരുന്നു.
  • നാസര്‍ ആശുപത്രിക്ക് സമീപമുള്ള വീടുകളിലെ 40 പേര്‍ ഇന്ന് കൊല്ലപ്പെട്ടു
  • അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന 30,000 കുടിയിറക്കപ്പെട്ടവരെ ഇസ്രായേല്‍ ലക്ഷ്യമിടുന്നതായി ഗസ്സ അധികൃതര്‍
  • തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണവും പീരങ്കിയാക്രമണവും തുടരുന്നു.
  • ഇസ്രയേലിനെതിരായ ഉപരോധത്തിന് ലോകത്തോട് അഭ്യര്‍ത്ഥിച്ച് ഫലസ്തീന്‍ പ്രധാനമന്ത്രി.
  • നെതന്യാഹുവിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്ത് ഇസ്രായേല്‍ പാര്‍ലമെന്റ്.
  • ഹമാസുമായി വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാന്‍ നെതന്യാഹുവിന്മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു
  • നെതന്യാഹു ഗസ്സയില്‍ തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളുമായി ചര്‍ച്ച നടത്തി.
  • ഗസ്സയില്‍ നിന്ന് തടവുകാരെ തിരികെ കൊണ്ടുവരാനുള്ള സമയമായെന്ന് ഇസ്രായേലി ജനറല്‍
  • ‘ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് പ്രായോഗിക പരിഹാരമെന്ന് സ്വീഡനിലെ ഉന്നത നയതന്ത്രജ്ഞന്‍
  • ഫലസ്തീന്‍ രാജ്യം രൂപീകൃതമാകാതെ ഇസ്രായേലുമായി സാധാരണ നിലയിലുള്ള ബന്ധത്തിനില്ലെന്ന് സൗദി അറേബ്യ
  • ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള യാഥാര്‍ത്ഥ്യമായ പദ്ധതിയില്ലാതെ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുകയോ ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തിന് സംഭാവന നല്‍കുകയോ ചെയ്യില്ലെന്ന് സൗദി അറേബ്യ.
  • സി.എന്‍.എന്നിന് നല്‍കി അഭിമുഖത്തില്‍ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles