Current Date

Search
Close this search box.
Search
Close this search box.

ആള്‍ക്കൂട്ട കൊലകളുടെ കണക്ക് പ്രത്യേകം ഇല്ല: കേന്ദ്രം പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: ആള്‍കൂട്ട കൊലപാതകങ്ങളുടെ കണക്ക് മാത്രമായിട്ട് പ്രത്യേകം ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പ്രത്യേക ഡാറ്റയൊന്നും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ (എന്‍.സി.ആര്‍.ബി) സൂക്ഷിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചോദ്യത്തിനുള്ള മറുപടിയായി ലോക്‌സഭയെ അറിയിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിനും പ്രത്യേക, പ്രാദേശിക നിയമങ്ങള്‍ക്കും കീഴില്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ള വിവിധ കുറ്റകൃത്യങ്ങള്‍ക്കും കീഴിലുള്ള എല്ലാ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ക്രൈം ഡാറ്റയാണ് എന്‍.സി.ആര്‍.ബി പ്രസിദ്ധീകരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗം ഹൈബി ഈഡന്റെ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ കണക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഇന്ത്യയിലുടനീളമുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ എണ്ണത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ഇക്കാര്യം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ബി.ജെ.പി അധികാരത്തില്‍ വന്ന 2014 മുതല്‍, വലതുപക്ഷ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി മുസ്ലിംകള്‍ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് മുസ്ലീം സംഘടനകളും മനുഷ്യാവകാശ ഗ്രൂപ്പുകളും നിരന്തരം പരാതി ഉന്നയിച്ചിരുന്നു.

മുസ്ലീങ്ങള്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ ഹിന്ദുത്വ ദേശീയവാദികള്‍ നടത്തുന്ന അക്രമത്തിന്റെ ആസൂത്രിതമായ പ്രേരണയുടെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എന്നും വിമര്‍ശനമുന്നയിച്ചിരുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നിരവധി ബി.ജെ.പി നേതാക്കള്‍ നിരന്തരം മൗനം പാലിക്കുകയാണ്.

Related Articles