Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആര്‍ക്കും അര്‍ഹതയില്ല: മഹ്മൂദ് അബ്ബാസ്

റാമല്ല: ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ മറ്റാര്‍ക്കും അര്‍ഹതയില്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഫലസ്തീനിലെ ഇരു വിഭാഗങ്ങളായ ഫതഹിനും ഹമാസിനുമിടയില്‍ ഐക്യം കെട്ടിപടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇരു വിഭാഗങ്ങളും തമ്മിലുള്ള വിഭജനം അവസാനിപ്പിക്കാന്‍ ‘ഒരു ജനത, ഒരു രാഷ്ട്രം’ എന്ന തത്വം സ്വീകരിക്കണണെന്നും ഇരു വിഭാഗവും തമ്മില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തണമെന്നും മഹ്മൂദ് അബ്ബാസ് ആഹ്വാനം ചെയ്തു.

കഴിഞ്ഞ ദിവസം ഹമാസ് പ്രസിഡന്റ് ഇസ്മാഈല്‍ ഹനിയ്യയുമായി അബ്ബാസ് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇത്തരത്തില്‍ ആശയം മുന്നോട്ടുവെച്ചത്. ഇനി മുതല്‍ ഞങ്ങള്‍ക്കു വേണ്ടി മറ്റാരും സംസാരിക്കേണ്ട. അതിന് മറ്റാര്‍ക്കും യോഗ്യതയില്ല. ഞങ്ങളുടെ അസ്ഥിത്വത്തിനു വേണ്ടിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്- അബ്ബാസ് പറഞ്ഞു. ഇസ്രായേല്‍-യു.എ.ഇ കരാറും,അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ പിടിച്ചെടുക്കല്‍ പദ്ധതികള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനും വേണ്ടിയാണ് യോഗം വിളിച്ചു ചേര്‍ത്തത്.

ഇസ്രായേലുമായുള്ള ഏത് ചര്‍ച്ചക്കുമുള്ള ഏക മധ്യസ്ഥന്‍ അമേരിക്ക ആണെന്നുള്ള നിലപാടിനെ അബ്ബാസ് എതിര്‍ത്തു. യു.എന്നിന്റെ നേതൃത്വത്തില്‍ അറബ് സമാധാന സംരംഭത്തിനായി ഒരു സമാധാന സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Related Articles