Current Date

Search
Close this search box.
Search
Close this search box.

നൈജീരിയയില്‍ മൂന്ന് ചാവേര്‍ സ്‌ഫോടനം; 30ലധികം മരണം

അബുജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ മൂന്ന് ചാവേറുകള്‍ പൊട്ടിത്തെറിച്ച് മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. മെയ്ദുഗുരിയില്‍ നിന്നും 38 കിലോമീറ്റര്‍ അകലെ കൊന്‍ദുഗ എന്ന പ്രദേശത്താണ് കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്നത്. ഇവിടെ ഒരു ഹാളിന് പുറത്ത് സ്‌ഫോടക വസ്തുക്കള്‍ ബന്ധിച്ച മൂന്ന് പേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഹാളില്‍ ഫുട്‌ബോള്‍ മത്സരം വീക്ഷിക്കുന്നവര്‍ക്കിടയിലാണ് പൊട്ടിത്തെറിയുണ്ടായത്.

മരണസംഖ്യ വര്‍ധിക്കാന്‍ ഇടയുണ്ടെന്നും 40ലധികം പേര്‍ക്ക് പരുക്കേറ്റതായും രാജ്യത്തെ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു. ഫുട്‌ബോള്‍ മത്സരം പ്രദര്‍ശിപ്പിച്ച ഹാളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ചാവേറിനെ പുറത്ത് വെച്ച് തടയുകയും തുടര്‍ന്ന ശക്തമായ വാദപ്രദിവാദം ഉണ്ടാവുകയും ചെയ്തിരുന്നു. മറ്റു രണ്ട് ചാവേറുകള്‍ ജനക്കൂട്ടത്തിനിടയില്‍ കയറുകയും ചെയ്തു. പുറത്ത് ചായക്കടക്ക് സമീപമാണ് ഒരാള്‍ പൊട്ടിത്തെറിച്ചത്.

Related Articles