Current Date

Search
Close this search box.
Search
Close this search box.

തോക്ക് കൈവശം വെക്കാനുള്ള നിയമങ്ങള്‍ ന്യൂസ്‌ലാന്റ് മാറ്റിയെഴുതുന്നു

വെല്ലിങ്ടണ്‍: 49 പേരെ കൊലപ്പെടുത്തിയ ക്രൂരമായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ന്യൂസ്‌ലാന്റില്‍ തോക്കുകളും ആയുധങ്ങളും കൈവശം വെക്കുന്ന നിയമങ്ങള്‍ മാറ്റിയെഴുതുന്നു. തോക്ക് കൈവശം വെക്കുന്ന ഉടമസ്ഥാവകാശ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി ജസിന്‍ജ അര്‍ദേര്‍ന്‍ പ്രഖ്യാപിച്ചു. ഒരൊറ്റ ആക്രമിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം 49 പേരെ കൊലപ്പെടുത്തിയതും 42 പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കാനുമിടയായതിനെ മുന്‍നിര്‍ത്തിയാണ് രാജ്യത്ത് നിയമങ്ങള്‍ മാറ്റിയെഴുതാന്‍ പ്രേരിപ്പിച്ചത്.

രാജ്യത്ത് ഇന്നുവരെ കേട്ടുകേള്‍വിയില്ലാത്ത ഭീകരാക്രമണമാണ് കഴിഞ്ഞ ദിവസം നടന്നതെന്നും ശക്തമായി അപലപിക്കുന്നതായും ആര്‍ദെന്‍ രണ്ടാം ദിവസവും ആവര്‍ത്തിച്ചു. ഓസ്‌ത്രേലിയക്കാരനായ ഭീകരന്‍ ബ്രെന്റണ്‍ ടറന്റിന്‍െ കൈവശം അഞ്ച് അത്യാധുനിക തോക്കുകളാണ് ഉണ്ടായിരുന്നതെന്നും ഇവ ഉപയോഗിച്ചാണ് ഈ നീചകൃത്യം ആക്രമി നടത്തിയതെന്നും ആര്‍ദന്‍ പറഞ്ഞു. ഒരു കാര്യം നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പുതുരന്നു. നമ്മുടെ രാജ്യത്തെ തോക്കിന്റെയും ആയുധങ്ങളുടെയും നിയമങ്ങളില്‍ മാറ്റം വരുത്തും. ഇത് അതിനുള്ള സമയമാണ്- ശനിയാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

Related Articles