Current Date

Search
Close this search box.
Search
Close this search box.

അറബ് വസ്ത്രധാരണ രീതി ഒഴിവാക്കണം; സൗദി ഫാന്‍സിനോട് ന്യൂകാസില്‍

റിയാദ്: സൗദി സ്വന്തമാക്കിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ്ബായ ന്യൂകാസില്‍ യുനൈറ്റഡിന്റെ അറബ് ആരാധകരുടെ വേഷവിധാനങ്ങള്‍ക്കെതിരെ ക്ലബ് മാനേജ്‌മെന്റ് രംഗത്ത്. ക്ലബിനെ പിന്തുണച്ച് കൊണ്ട് അറബികളുടെ പരമ്പരാഗത വേഷവും തലപ്പാവും ധരിക്കരുതെന്നാണ് ഫാന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം, നിങ്ങളുടെ സംസ്‌കാരത്തിനും മതത്തിനും ഉള്ള മാനദണ്ഡം അനുസരിച്ച് വസ്ത്രം ധരിക്കണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച സെന്റ് ജെയിംസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരം കാണാനായി അറബ് വേഷവും ഖഫിയ്യയും തലപ്പാവും ധരിച്ച് ഏതാനും ആരാധകര്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ന്യൂകാസില്‍ യുനൈറ്റഡിനെ സൗദി സ്വന്തമാക്കിയ ശേഷമുള്ള ആദ്യത്തെ മത്സരമായിരുന്നു ഇത്.

ചുവപ്പും വെളുപ്പും നിറത്തിലുള്ള പരമ്പരാഗത കഫിയ്യക്ക് പകരം ചിലര്‍ തലയില്‍ വെള്ള മുണ്ടും ഹെഡ്ഗിയറുമാണ് ധരിച്ചിരുന്നത്. ക്ലബിന്റെ ജഴ്‌സിയണിഞ്ഞാണ് അവര്‍ സ്റ്റേഡിയത്തിലെത്തിയത്. മറ്റു ആരാധകര്‍ക്കിടയില്‍ ഇത്തരം വേഷം ധരിച്ചവര്‍ സൗദിയുടെ പതാകയും വീശി സ്റ്റേഡിയത്തിലുണ്ടായിരുന്നു. അതേസമയം, ക്ലബിന്റെ ഉടമസ്ഥരായ ആരാധകരോട് ഇത്തരം നിര്‍ദേശം നല്‍കുന്നത് തിരിച്ചടിയാകുമോ അവരുടെ സംസ്‌കാരത്തെ അപമാനിക്കുന്നചാകുമോ എന്ന ഭയവും ക്ലബ് മാനേജ്‌മെന്റിനുണ്ട്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles