Current Date

Search
Close this search box.
Search
Close this search box.

ന്യൂസ്‌ലാന്റില്‍ തോക്കുകള്‍ നിരോധിച്ച് പ്രധാനമന്ത്രി ഉത്തരവിറക്കി

വെല്ലിങ്ടണ്‍: മാര്‍ച്ച് 15 ഭീകരാക്രമണത്തെത്തുടര്‍ന്ന് എല്ലാ തരം തോക്കുകളുടെയും വില്‍പ്പന നിരോധിച്ച് ന്യൂസ്‌ലാന്റ് ഉത്തരവിറക്കി. കൈതോക്കുകളുടെയും സെമി ഓട്ടോമാറ്റിക് റൈഫിളുകളുടെയും വില്‍പ്പന നിരോധിച്ച് പ്രധാനമന്ത്രി ജസീന്ത അര്‍ദെന്‍ ആണ് വ്യാഴാഴ്ച പ്രഖ്യാപനം നടത്തിയത്.

‘ഭീകരാക്രമണം നടന്ന് ഇന്ന് ആറാം നാള്‍ ഞങ്ങള്‍ ഈ പ്രഖ്യാപനം നടത്തുകയാണ്. എല്ലാ മിലിട്ടറി,സെമി ഓട്ടോമാറ്റിക്, ആക്രമണ തോക്കുകള്‍ എന്നിവയുടെ വില്‍പ്പനയും കൈവശം വെക്കുന്നതും ന്യൂസ്‌ലാന്റില്‍ പൂര്‍ണമായും നിരോധിക്കുകയാണ്’-ജസീന്ത പറഞ്ഞു.

ഞങ്ങള്‍ തുടങ്ങാനിരിക്കുന്ന ജോലിയുടെ ഒരു തുടക്കം മാത്രമാണിതെന്നും നമ്മുടെ രാജ്യത്ത് ഇനി ഇത്തരത്തില്‍ ഒരു ഭീകരാക്രമണം നടക്കാതിരിക്കാനുള്ള മുന്‍കരുതലാണ് ഈ നടപടിയെന്നും ജസീന്ത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഇതാണ് പൊതുവായി രാജ്യം ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണിത്. ഏപ്രില്‍ 11 മുതല്‍ നിയമം നടപ്പിലാക്കുമെന്നും നിരോധിച്ച ആയുധങ്ങള്‍ തിരിച്ചു നല്‍കുന്നതിനുള്ള സമയവും അന്ന് മുതല്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ മുഖേനയാണ് ആക്രമി ഇത്തരം തോക്കുകള്‍ വാങ്ങിയതും പിന്നീട് അവയുടെ ശേഷി വര്‍ധിപ്പിക്കുകയുമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു.

Related Articles