Current Date

Search
Close this search box.
Search
Close this search box.

യു.എസ്-ഇറാന്‍ സംഘര്‍ഷം കനക്കുന്നതിനിടെ ബാഗ്ദാദില്‍ വീണ്ടും യു.എസ് വ്യോമാക്രമണം

ബാഗ്ദാദ്: യു.എസ്-ഇറാന്‍ സംഘര്‍ഷം കനക്കുന്നതിനിടെ ബാഗ്ദാദില്‍ വീണ്ടും യു.എസിന്റെ നേതൃത്വത്തില്‍ വ്യോമാക്രമണം. ഇറാഖിലെ ഇറാന്റെ പിന്തുണയുള്ള സൈന്യത്തെ ലക്ഷ്യം വെച്ച് യു.എസ് നടത്തിയ ബോംബിങില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്‍ സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട വ്യോമാക്രമണത്തിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് യു.എസ് പ്രകോപനം ആവര്‍ത്തിച്ചത്. തലസ്ഥാനമായ ബാഗ്ദാദിന് വടക്ക് താജ് റോഡിലാണ് ആക്രമണമുണ്ടായത്.

വ്യോമാക്രണം മെഡിക്കല്‍ സംഘത്തിനു നേരെയാണ് ബോബ് വര്‍ഷിച്ചതെന്നും തങ്ങളുടെ നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും Popular Mobilisation Forces (PMF) വക്താവ് ഹഷ്ദ് അല്‍ ഷഅബി പറഞ്ഞു. അതേസമയം, ഇറാന്റെ പിന്തുണയുള്ള ഇറാഖി പൗരസേനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇതില്‍ രണ്ടു കാറുകള്‍ പൂര്‍ണമായും തകര്‍ന്നു.

Related Articles