Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യ ഭാരതമാകുമ്പോള്‍; ചിരി പടര്‍ത്തി കാര്‍ട്ടൂണുകള്‍

ഇന്ത്യയുടെ പേര് ഭാരതമാക്കുമെന്ന തരത്തിലുള്ള സൂചനകള്‍ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തവന്നതിനു പിന്നാലെ ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് നിരവധി കാര്‍ട്ടൂണുകളും ട്രോളുകളുമാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയില്‍ ബുധനാഴ്ച ഇറങ്ങിയ ദേശീയ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലുമെല്ലാം ഇത്തരം കാര്‍ട്ടൂണുകള്‍ കൈയടക്കി.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികളെ രാഷ്ട്രപതിയുടെ വസതിയിലേക്ക് അത്താഴ വിരുന്നിനായി ക്ഷണിച്ചുകൊണ്ട് പ്രസിഡന്റിന്റെ ഓഫീസ് അയച്ച കത്തിന്റെ മാസ്റ്റര്‍ ഹെഡിങ്ങിലാണ് പേരുമാറ്റമുള്ളത്. ദ്രൗപതി മുര്‍മുവിനെ സാധാരണ ‘ഇന്ത്യയുടെ പ്രസിഡന്റ്’ എന്ന് എഴുതുന്നതിന് പകരം ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്നാണ് കത്തില്‍ വിശേഷിപ്പിച്ചിരുന്നത്.

അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ തങ്ങള്‍ രൂപീകരിച്ച സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്)എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നതിനാലാണ് ബി.ജെ.പി പരിഭ്രാന്തരായതെന്നും പേരു മാറ്റാന്‍ പദ്ധതിയിടുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ അവകാശപ്പെട്ടു.

മറുവശത്ത്, ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ അടിച്ചേല്‍പ്പിച്ച പേരാണെന്നും ഭാരതം എന്നത് സാംസ്‌കാരികമായി കൂടുതല്‍ ഉചിതമായ പേരാണെന്നും ബി.ജെ.പി അനുഭാവികള്‍ ന്യായീകരിച്ചു. ‘ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും.’ എന്നാണ് ഈ വിഷയത്തില്‍, ഇന്ത്യന്‍ ഭരണഘടന പറയുന്നത്.

അതേസമയം, രാജ്യത്തിന്റെ പേര് മാറ്റാന്‍ പദ്ധതിയില്ലെന്ന് ചൊവ്വാഴ്ച ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ‘ഇപ്പോള്‍ നടക്കുന്നത് കിംവദന്തികള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും പ്രധാന മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പേരുമാറ്റ ചര്‍ച്ച ഇപ്പോഴും കൊഴുക്കുകയാണ്.

രാജ്യത്തെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച അത്തരം ചില കാര്‍ട്ടൂണുകള്‍ കാണാം.

 

 

Related Articles