Current Date

Search
Close this search box.
Search
Close this search box.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ ക്ഷണിച്ച് നെതന്യാഹു

തെല്‍ അവീവ്: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഇസ്രായേല്‍ പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുഖ്യ എതിരാളിയായ ബെന്നി ഗാന്റ്‌സിനെ ക്ഷണിച്ച് നെതന്യാഹു രംഗത്ത്. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്കും ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിക്കും ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തീവ്രവലതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ വേണ്ടിയാണ് നെതന്യാഹു മുഖ്യ എതിരാളിയെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നത്.

പിന്നാലെ പ്രസിഡന്റ് റുവാന്‍ റിവ്‌ലിന്‍ നെതന്യാഹുവിനെ പിന്തുണച്ച് രംഗത്തെത്തി. രാജ്യത്ത് വിശാലസഖ്യത്തിനുള്ള ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും നെതന്യാഹുവിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ സര്‍ക്കാരിനെ അംഗീകരിക്കാന്‍ ചുമതലയുള്ളയാളാണ് പ്രസിഡന്റ്.

97 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിക്ക് 33 സീറ്റും നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 31 സീറ്റുമാണുള്ളത്.
120 അംഗ സെനറ്റില്‍ കേവല ഭൂരിപക്ഷമായ 61 സീറ്റ് നേടാന്‍ ഇരു പാര്‍ട്ടികള്‍ക്കുമായില്ല. ചെറുപാര്‍ട്ടികളുടെ കൂട്ടായ്മയായ അറബ് ജോയന്റ് ലിസ്റ്റ് 12 സീറ്റ് നേടി മൂന്നാം സ്ഥാനത്തുണ്ട്. ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടില്ല. ചൊവ്വാഴ്ചയായിരുന്നു ഇസ്രായേലില്‍ തെരഞ്ഞെടുപ്പ്.

Related Articles