Current Date

Search
Close this search box.
Search
Close this search box.

നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെ പേര് പ്രധാനമന്ത്രിയുടെ മ്യൂസിയം എന്നാക്കി; വ്യാപക വിമര്‍ശനം

ഡല്‍ഹി: ഡല്‍ഹിയിലെ നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെ പേര് മാറ്റി ബി.ജെ.പി സര്‍ക്കാര്‍. Nehru Memorial Museum and Library (NMML) ഇനി മുതല്‍ Prime Ministers’ Museum and society എന്നാണ് അറിയപ്പെടുകയെന്ന് മ്യൂസിയത്തിന്റെ ചെയര്‍മാന്‍ കൂടിയായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയുടെ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് മ്യൂസിയത്തില്‍ നിന്ന് നെഹ്റുവിന്റെ പേര് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. മ്യൂസിയം നവീകരിച്ച് ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷത്തിലേറെയായതിന് ശേഷമാണ് പേര് മാറ്റല്‍ തീരുമാനം.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അനുസ്മരിക്കുന്നതിനാണ് 1964-ല്‍ എന്‍എംഎംഎല്‍ സ്ഥാപിതമായത്. 1948 മുതല്‍ 1964-ല്‍ മരിക്കുന്നതുവരെ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍ മൂര്‍ത്തി ഹൗസിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 2022ല്‍, ഇവിടെ എല്ലാ പ്രധാനമന്ത്രിമാര്‍ക്കും സമര്‍പ്പിച്ചിരിക്കുന്ന ഒരു മ്യൂസിയമായ ‘പ്രധാന്‍മന്ത്രി സംഗ്രഹാലയ’ എന്ന പേരില്‍ ഒരു മ്യൂസിയം ഇന്ത്യന്‍ സര്‍ക്കാര്‍ തുറന്നു. ഇന്ററാക്റ്റീവ് എക്‌സിബിറ്റുകള്‍, മള്‍ട്ടിമീഡിയ ഡിസ്‌പ്ലേകള്‍, ആര്‍ട്ടിഫാക്റ്റുകള്‍ എന്നിവയിലൂടെ ഇന്ത്യയുടെ വിവിധ പ്രധാനമന്ത്രിമാരുടെ ജീവചരിത്രം പറയുന്ന വലിയ് അത്യാധുനിക മ്യൂസിയമാണ് ‘പ്രധാന്‍മന്ത്രി സംഗ്രഹാലയ’.

പേര് മാറ്റാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. നെഹ്റുവിന്റെ പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി. 2019ല്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേഷ്, കരണ്‍ സിംഗ് എന്നിവരെ ഒഴിവാക്കി സൊസൈറ്റി പുനഃസംഘടിപ്പിച്ചിരുന്നു.

പേര് മാറ്റാനുള്ള നിര്‍ദ്ദേശത്തെ രാജ്‌നാഥ് സിങ് സ്വാഗതം ചെയ്തതായി നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി പ്രസ്താവനയില്‍ പറഞ്ഞു. പുതിയ രൂപത്തില്‍, എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും അവര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles