Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ കുര്‍ദുകള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് നാറ്റോ: ഉര്‍ദുഗാന്‍

അങ്കാറ: സിറിയയില്‍ യുദ്ധം ചെയ്യുന്ന പ്രധാന കക്ഷിയായ കുര്‍ദ് സൈന്യത്തിന് ആയുധങ്ങള്‍ നല്‍കുന്നത് നാറ്റോയാണെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. വടക്കന്‍ സിറിയയില്‍ അമേരിക്കയുടെ പിന്തുണയുള്ള കുര്‍ദ് സായുധര്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് നാറ്റോ തുടരുകയാണ്. എന്ത് തരം നാറ്റോ സഖ്യമാണിത്. ഉര്‍ദുഗാന്‍ ചോദിച്ചു.

തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ബര്‍ദറില്‍ നടന്ന തെരഞ്ഞെടുപ്പ് ക്യാംപയിന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെല്ലാം രാജ്യങ്ങളാണ് ഇറാഖ് വഴി കുര്‍ദുകള്‍ക്ക് പടക്കോപ്പുകള്‍ നല്‍കുന്നതെന്ന് വ്യക്തമാക്കിയില്ല. നാറ്റോ എന്നു മാത്രമേ പറഞ്ഞുള്ളൂ. എന്നാല്‍ തുര്‍ക്കിയിലെ പീപിള്‍സ് പ്രൊടക്ഷന്‍ യൂനിറ്റി(വൈ.പി.ജി)ന് യു.എസ് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനെ ഉര്‍ദുഗാന്‍ നിരന്തരം വിമര്‍ശിച്ചു. വൈ.പി.ജെയെ തീവ്രവാദ സംഘടനയായാണ് തുര്‍ക്ക് കണക്കാക്കുന്നത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പി.കെ.കെ) എന്ന സായുധ ഗ്രൂപ്പുമായി ബന്ധമുള്ള സംഘടനയാണിതത്.

Related Articles